ന്യൂസ് ഡെസ്ക്
ഗര്‍ഭിണികളായ സ്ത്രീകള്‍ പാരസെറ്റമോള്‍ കഴിക്കരുതെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍
മൗണ്ട് സിനായ്, ഹാര്‍വാര്‍ഡ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനം നടത്തിയത്
46 മുന്‍ പഠനങ്ങളില്‍ നിന്നുള്ള 100,000-ത്തിലധികം ആളുകളെ പഠനത്തിനായി വിശകലനം ചെയ്തു
നാഡീ വികാസ വൈകല്യങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ ഗര്‍ഭിണികള്‍ പാരസെറ്റമോള്‍ കഴിക്കുന്നത് ഒഴിവാക്കണമെന്ന് പഠനം
ഇതുമൂലം കുഞ്ഞുങ്ങള്‍ക്ക് എഡിഎച്ച്ഡി, ഓട്ടിസം പോലുള്ള അവസ്ഥകള്‍ക്ക് കാരണമായേക്കാം
ഗര്‍ഭാവസ്ഥയില്‍ എന്ത് മരുന്ന് കഴിക്കുമ്പോഴും ഡോക്ടറുടെ നിര്‍ദേശത്തോടെ മാത്രമായിരിക്കണമെന്നും പഠനത്തില്‍ പറയുന്നു.
രോഗങ്ങള്‍ക്ക് ആവശ്യമായ മരുന്ന് കഴിക്കാതിരിക്കുന്നതും ഗുരുതര ഫലമുണ്ടാക്കും.
ഡോക്ടറുടെ നിര്‍ദേശപ്രകാരം കുറഞ്ഞ ഡോസ് എടുക്കാവുന്നതാണ്.
ഡോക്ടറുടെ നിര്‍ദേശമില്ലാതെ, അമിത അളവില്‍ മരുന്ന് കഴിക്കുന്നതിനെതിരെയാണ് ഗവേഷകരുടെ മുന്നറിയിപ്പ്