ന്യൂസ് ഡെസ്ക്
കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും ജനന വൈകല്യം തടയാനും സഹായിക്കും. അതിനാൽ ഗര്‍ഭിണികള്‍ ഫൊളേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും കഴിക്കണം
ശരീരത്തിന് വളരെ അത്യാവശ്യമായ പോഷകമാണ് ഫോളേറ്റ് അഥവാ ഫോളിക് ആസിഡ്. എല്ലാ പ്രായക്കാര്‍ക്കും ഫോളേറ്റ് ആവശ്യമാണെങ്കിലും ഗര്‍ഭിണികള്‍ ഇത് നിര്‍ബന്ധമായും കഴിക്കണം
ഗര്‍ഭസ്ഥ ശിശുവിന്റെ മസ്തിഷ്‌കത്തിനും സുഷുമ്‌നാ നാഡിക്കും ഉണ്ടാകാന്‍ സാധ്യതയുള്ള വൈകല്യങ്ങള്‍ ടയാന്‍ ഫോളേറ്റ് സഹായിക്കുന്നു
ഫോളേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍:
ഇലക്കറികള്‍: ചീര, ബ്രൊക്കോളി, കാബേജ് എന്നിവയില്‍ ഫോളേറ്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്.
പയറുവര്‍ഗങ്ങള്‍: പരിപ്പ്, കടല, ബീന്‍സ്, പയര്‍ തുടങ്ങിയ പയറുവര്‍ഗങ്ങളിലും ഫോളേറ്റ് ധാരളമായിട്ടുണ്ട്
അവക്കാഡോ: ആരോഗ്യകരമായ കൊഴുപ്പിനൊപ്പം ഫോളേറ്റിനാലും സമ്പന്നമാണ് അവക്കാഡോ
ധാന്യങ്ങള്‍: ഗോതമ്പ്, ഓട്‌സ് തുടങ്ങിയ ധാന്യങ്ങളിലും ഫോളേറ്റ് ധാരാളമായിട്ടുണ്ട്.
സിട്രസ് പഴങ്ങളായ ഓറഞ്ച്, നാരങ്ങ എന്നിവയിലും ഫോളേറ്റ് ധാരാളമായിട്ടുണ്ട്.
ഗര്‍ഭിണികളും അല്ലാത്തവരും ദിവസവുമുള്ള ഭക്ഷണങ്ങളില്‍ ഇവ നിര്‍ബന്ധമായും ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.