ന്യൂസ് ഡെസ്ക്
ചൂടുകാലത്ത് എസിയില്‍ ഉറങ്ങാന്‍ ആരാണ് ആഗ്രഹിക്കാത്തത്. പക്ഷെ, ചില ആരോഗ്യപ്രശ്‌നങ്ങള്‍ കൂടി ശ്രദ്ധിക്കണം
എസി മുറിയിലെ ഈര്‍പ്പം വലിച്ചെടുക്കുന്നതിനാല്‍ ചര്‍മ്മം എളുപ്പത്തില്‍ വരണ്ടുപോകാനും ചൊറിച്ചില്‍ ഉണ്ടാകാനും സാധ്യതയുണ്ട്. സ്ഥിരമായി എസിയില്‍ ഉറങ്ങുന്നവര്‍ക്ക് ചര്‍മരോഗങ്ങളും ഉണ്ടാകാം.
തൊണ്ടവേദന, മൂക്കടപ്പ്, സൈനസൈറ്റിസ് എന്നിവയ്ക്കും കാരണമാകും.
എസി ഫില്‍ട്ടറുകള്‍ വൃത്തിയായി സൂക്ഷിച്ചിട്ടില്ലെങ്കില്‍ അലര്‍ജിക്കും സാധ്യതയുണ്ട്.
തണുപ്പില്‍ ദിവസവും ഉറങ്ങുന്നത് പേശീ വലിവും കഴുത്തിനും തോളിനും നടുവിനും വേദനയുണ്ടാകാം.
മുറിയിലെ വായു സഞ്ചാരം കുറയുന്നതിനാല്‍ അടുത്ത ദിവസം തലവേദനയ്ക്കും കടുത്ത ക്ഷീണത്തിനും കാരണമായേക്കാം.
എസിയുടെ താപനില 24°C നും 26°C നും ഇടയില്‍ ക്രമീകരിക്കാന്‍ ശ്രദ്ധിക്കണം.
മുറിയില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ ഹ്യുമിഡിഫയര്‍ ഉപയോഗിക്കുകയോ ഒരു പാത്രത്തില്‍ വെള്ളം വെക്കുകയോ ചെയ്യാം.
എസി ഫില്‍ട്ടറുകള്‍ മാസത്തിലൊരിക്കലെങ്കിലും ക്ലീന്‍ ചെയ്യാന്‍ മറക്കരുത്. ഉറങ്ങുന്നതിനു മുമ്പ് ആവശ്യത്തിന് വെള്ളം കുടിക്കുക.