ന്യൂസ് ഡെസ്ക്
ധാരാളം പോഷകങ്ങളും ഔഷധഗുണങ്ങളും അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് മുരിങ്ങ. അവയെ കുറിച്ച് കൂടുതലായി അറിയാം
മുരിങ്ങയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി, ഇരുമ്പ്, ഫൈറ്റോ ന്യൂട്രിയന്റുകള്‍ എന്നിവ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും അണുബാധകളെ ചെറുക്കാനും സഹായിക്കുന്നു.
കാല്‍സ്യം, ഫോസ്ഫറസ് എന്നിവയുടെ മികച്ച ഉറവിടമായതിനാല്‍ മുരിങ്ങ എല്ലുകള്‍ക്ക് ബലം നല്‍കുന്നു.
മുരിങ്ങയിലയിലെ നാരുകള്‍ ദഹനത്തിന് സഹായിക്കുകയും മലബന്ധം, വയറിളക്കം, ദഹനക്കേട് എന്നിവ കുറയ്ക്കാന്‍ സഹായിക്കും
മുരിങ്ങയിലയിലെ ആന്റിഓക്‌സിഡന്റുകളും ധാതുക്കളും ചര്‍മ്മത്തിന് തിളക്കം നല്‍കാനും ചുളിവുകള്‍ ഇല്ലാതാക്കാനും മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്.
വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ മുരിങ്ങ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
മുരിങ്ങയില കഴിക്കുന്നത് പുരുഷന്മാരിലെ ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ആരോഗ്യകരമായ മുന്നറിയിപ്പ്: എന്തും അമിതമായാല്‍ വിപരീതഫലമുണ്ടാക്കും. അതിനാല്‍ മിതമായ അളവില്‍ ഡോക്ടറുടെ നിര്‍ദേശം സ്വീകരിക്കണം