രാവിലെ വെറും വയറ്റില്‍ ഈ വെള്ളമൊന്ന് കുടിച്ചു നോക്കൂ; ഒരാഴ്ചയ്ക്കുള്ളില്‍ മാറ്റങ്ങള്‍ കാണാം

ന്യൂസ് ഡെസ്ക്

രാവിലെ വെറും വയറ്റില്‍ കുടിക്കാവുന്ന പാനീയത്തെ കുറിച്ചാണ് പറയുന്നത്

Image: ILONA SHOROKHOVA/Freepik

ഇതിന് ആവശ്യമായ സാധനങ്ങള്‍ നെല്ലിക്ക, ഇഞ്ചി, കറിവേപ്പില. ആരോഗ്യത്തിന് നിരവധി ഗുണങ്ങള്‍ നല്‍കുന്ന പാനീയമാണിത്.

Image: Freepik

നെല്ലിക്കയില്‍ വിറ്റാമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാനും സഹായിക്കും.

Image: Freepik

ഒപ്പം ദഹനം മെച്ചപ്പെടുത്തി മെറ്റബോളിസം വര്‍ധിപ്പിക്കും. നെല്ലിക്കയും കറിവേപ്പിലയും മുടിയുടെ ആരോഗ്യത്തിനും ചര്‍മത്തിന് തിളക്കവും നല്‍കും.

പ്രതീകാത്മക ചിത്രം | Source: Freepik

ദഹനത്തിനും മുടിയുടെ ആരോഗ്യത്തിനും കറിവേപ്പില ഉത്തമമാണ്. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കറിവേപ്പില നല്ലതാണ്.

Image: Freepik

കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.

ദഹനപ്രശ്‌നങ്ങള്‍, വയറുവേദന, ഓക്കാനം പോലുള്ള ബുദ്ധിമുട്ടുകള്‍ കുറക്കാന്‍ ഇഞ്ചി സഹായിക്കും.

Image: Freepik

ശരീരത്തിലെ നീര്‍ക്കെട്ട്. വേദന എന്നിവ കുറക്കാനുള്ള ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

Image: Freepik

ഒപ്പം മെറ്റബോളിസം വര്‍ധിപ്പിക്കാനും ഇഞ്ചി ഉത്തമമാണ്.

Image: Freepik

പാനീയം കുടിക്കുന്നതിനു മുമ്പ് ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കൂ: ഇഞ്ചി അമിതമായാല്‍ വയറ്റില്‍ അസ്വസ്ഥതയ്ക്ക് കാരണമാകും. അതിനാല്‍ അളവ് കൂടാതിരിക്കാന്‍ ശ്രദ്ധിക്കുക.

Image: Freepik

നെല്ലിക്കയുടെ പുളി ചിലരില്‍ അസിഡിറ്റിക്ക് കാരണമാകാം. അതിനാല്‍ അളവ് കുറയ്ക്കുകയോ, ഭക്ഷണം കഴിച്ച ശേഷം കുടിക്കുകയോ ചെയ്യുക.

Image: Freepik

മൂന്ന് ചേരുവകളും ആരോഗ്യത്തിന് ഉത്തമമാണെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഡോക്ടറുമായി സംസാരിച്ച ശേഷം മാത്രം ഉപയോഗിക്കുക.

Image: Freepik