ദിവസവും ഒരു ഗ്ലാസ് മഞ്ഞള്‍ ചായ; സൗന്ദര്യവും ആരോഗ്യവും നിങ്ങളെ തേടി വരും

ന്യൂസ് ഡെസ്ക്

ചര്‍മ സൗന്ദര്യത്തിനും ആരോഗ്യത്തിനും ഉത്തമമാണ് മഞ്ഞള്‍ ചായ. രോഗപ്രതിരോധ ശേഷിക്കും വണ്ണം കുറയ്ക്കാനും ഇത് ഉത്തമമാണ്.

Image: freepik

മഞ്ഞളിലെ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ സന്ധികളിലുണ്ടാകുന്ന വീക്കവും വേദനയും കുറക്കാന്‍ സഹായിക്കും.

Image: freepik

രക്തം ശുദ്ധീകരിക്കാനും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഇത് ഫലപ്രദമാണ്.

Image: Punyada/ freepik

രാവിലെ വെറും വയറ്റിലോ അല്ലെങ്കില്‍ വൈകുന്നേരമോ ഒരു ഗ്ലാസ് മഞ്ഞള്‍ ചായ ശീലമാക്കാം.

Image: Freepik

മഞ്ഞള്‍ ചായ ഉണ്ടാക്കുന്ന വിധം:

  • വെള്ളം - 2 കപ്പ്

  • മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍ (അല്ലെങ്കില്‍ ഒരിഞ്ച് വലിപ്പമുള്ള പച്ചമഞ്ഞള്‍ ചതച്ചത്)

  • കുരുമുളകുപൊടി - കാല്‍ ടീസ്പൂണ്‍

  • ഇഞ്ചി - ചെറിയ കഷ്ണം (ചതച്ചത്)

  • നാരങ്ങാനീര് - 1 ടീസ്പൂണ്‍

  • തേന്‍ - മധുരത്തിന് ആവശ്യമുണ്ടെങ്കില്‍ മാത്രം

Image: Freepik

തയ്യാറാക്കുന്ന രീതി:

  • ഒരു പാത്രത്തില്‍ വെള്ളം തിളപ്പിക്കാന്‍ വയ്ക്കുക.

  • വെള്ളം ചൂടാകുമ്പോള്‍ അതിലേക്ക് മഞ്ഞള്‍, കുരുമുളകുപൊടി, ചതച്ച ഇഞ്ചി എന്നിവ ചേര്‍ക്കുക.

  • ചെറിയ തീയില്‍ ഏകദേശം 5-10 മിനിറ്റ് തിളപ്പിക്കുക (മഞ്ഞളിന്റെ പച്ചമണം മാറാന്‍ ഇത് സഹായിക്കും).

  • തീ ഓഫ് ചെയ്ത ശേഷം ചായ അരിച്ചെടുക്കുക.

  • ചൂടാറിയ ശേഷം ഇതിലേക്ക് നാരങ്ങാനീരും ആവശ്യത്തിന് തേനും ചേര്‍ത്ത് കുടിക്കാം.

Image: Freepik

പ്രത്യേകം ശ്രദ്ധിക്കുക: മഞ്ഞള്‍ ചായയില്‍ കുരുമുളക് ചേര്‍ക്കാന്‍ മറക്കരുത്. മഞ്ഞളിലെ 'കുര്‍ക്കുമിന്‍' എന്ന ഔഷധം ശരീരം ആഗിരണം ചെയ്യണമെങ്കില്‍ കുരുമുളകിന്റെ സാന്നിധ്യം അത്യാവശ്യമാണ്.

Image: Freepik