ന്യൂസ് ഡെസ്ക്
കാബേജ് കുടുംബത്തില്‍ പെട്ട കുഞ്ഞന്‍ പച്ചക്കറിയാണ് ബ്രസ്സല്‍ സ്പ്രൗട്ട്‌സ് അഥവാ മിനി കാബേജ്
വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ എന്നിവയുടെ പ്രധാന ഉറവിടമായ ഈ പച്ചക്കുഞ്ഞന്‍ കാന്‍സര്‍, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ രോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്നു
കലോറി കുറഞ്ഞതും പോഷകങ്ങള്‍ നിറഞ്ഞതുമായ ബ്രസ്സല്‍സില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കോശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാന്‍ സഹായിക്കുന്നു.
ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനപ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും മലബന്ധം തടയാനും സഹായിക്കും. നാരുകള്‍ നാരുകള്‍ ശരീരഭാരം നിയന്ത്രിക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും.
കരളിലെ വിഷാംശം നീക്കം ചെയ്ത് ഫാറ്റി ലിവര്‍ സാധ്യത കുറയ്ക്കും.
ബ്രസ്സല്‍സ് സ്പ്രൗട്ടുകള്‍ അധികം നേരം പാചകം ചെയ്താല്‍ കൂടുതല്‍ മൃദുവാകുകയും പോഷകഗുണങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യും
ഓവനില്‍ വറുത്തെടുത്ത് അല്‍പ്പം ഒലീവ് ഓയിലും ഉപ്പും കുരുമുളകും ചേര്‍ത്ത് 20-25 മിനിറ്റ് വറുത്തെടുത്താല്‍ നല്ല രുചിയോടെ കഴിക്കാം
5-7 മിനുട്ട് വേവിച്ച് കഴിക്കുന്നതും പോഷകങ്ങള്‍ നിലനിര്‍ത്താന്‍ സഹായിക്കും.
അല്ലെങ്കില്‍ പച്ചയ്ക്കും കഴിക്കാവുന്നതാണ്. ചെറുതായി അരിഞ്ഞ് സാലഡില്‍ ചേര്‍ത്ത് കഴിക്കാം.
ഇത് പൊതുവായ അറിവേലുക്കള്ള വിവരങ്ങളാണ്. ഡോക്ടറുമായി സംസാരിച്ചതിന് ശേഷം മാത്രം ഭക്ഷണം ക്രമീകരിക്കുക