ന്യൂസ് ഡെസ്ക്
വിറ്റാമിന്‍, ധാതുക്കള്‍, പ്രോട്ടീന്‍ എന്നിവയെല്ലാം ഒരുപോലെ അടങ്ങിയ കംപ്ലീറ്റ് ഫുഡ് ആണ് മുട്ട
ദിവസവും ഒരു മുട്ടയെങ്കിലും കഴിച്ചാല്‍ നിങ്ങളുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
ശരീരത്തിന് ആവശ്യമായ ഒമ്പത് അമിനോ ആസിഡുകളും മുട്ടയിലുണ്ട്. പേശികളുടെ വളര്‍ച്ചയ്ക്കും ബലത്തിനും ആവശ്യമായ പ്രോട്ടീനും ധാരാളമായി അടങ്ങിയിരിക്കുന്നു.
മുട്ടയുടെ മഞ്ഞക്കുരുവില്‍ അടങ്ങിയ ലുട്ടീന്‍, സിയാസാന്തിന്‍ എന്നീ ആന്റിഓക്‌സിഡന്റുകള്‍ കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കും.
മഞ്ഞക്കുരുവിലുള്ള കോളിന്‍ തലച്ചോറിന്റെ പ്രവര്‍ത്തനം, നാഡീവ്യൂഹം എന്നിവയുടെ ആരോഗ്യം നിലനിര്‍ത്തുന്നു
ഒപ്പം കോശങ്ങളുടെ ഘടന നിലനിര്‍ത്തുന്നതിനും കോളിന്‍ നിര്‍ണായകമാണ്.
വിറ്റാമിന്‍ ഡി കുറവുള്ളവര്‍ ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണ്. ഇത് എല്ലുകളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്.
നാഡികളുടെ പ്രവര്‍ത്തനത്തിനും രക്തകോശങ്ങളുടെ രൂപീകരണത്തിനും സഹായിക്കുന്ന വിറ്റാമിന്‍ ബി 12 മുട്ടയില്‍ അടങ്ങിയിട്ടുണ്ട്.
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ആന്റി ഓക്‌സിഡന്റ് സെലിനിയം മുട്ടയിലുണ്ട്. അയേണ്‍ വിളര്‍ച്ച തടയാന്‍ സഹായിക്കും
മുട്ടയില്‍ ഉയര്‍ന്ന അളവില്‍ നല്ല കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ട്. ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുടെ സാധ്യത കുറയ്ക്കുന്നതിന് സഹായകമാണ്.
മുട്ടയിലെ പോഷകഗുണങ്ങള്‍ ഏറ്റവും നന്നായി ലഭിക്കാന്‍ അത് പുഴുങ്ങിയോ പോച്ചഡ് രൂപത്തിലോ കഴിക്കുന്നതാണ് നല്ലത്.