ന്യൂസ് ഡെസ്ക്
ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നത് ശരീരത്തില്‍ ഗുണകരമായ മാറ്റങ്ങളുണ്ടാക്കും
വിറ്റാമിന്‍ സിയുടെ കലവറയായ നെല്ലിക്ക ദിവസവും കഴിക്കുമ്പോള്‍ രോഗപ്രതിരോധ ശേഷി വര്‍ധിക്കും.
ഫൈബര്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ മലബന്ധം ഇല്ലാതാകും. വയറ്റിലെ അസിഡിറ്റി കുറയ്ക്കും
വിറ്റാമിന്‍ സി ചര്‍മത്തിന് ഇലാസ്തികത നല്‍കുകയും ചുളിവുകള്‍ കുറയ്ക്കുകയും ചെയ്യും.
പതിവായി നെല്ലിക്ക കഴിക്കുന്നത് മുടികളുടെ ആരോഗ്യം വര്‍ധിപ്പിക്കും. മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കുകയും മുടികൊഴിച്ചില്‍, അകാലനര എന്നിവ കുറയ്ക്കും
നെല്ലിക്കയിലെ ആന്റിഓക്‌സിഡന്റുകള്‍ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ഇത് ഹൃദയാഘാത സാധ്യത കുറയ്ക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ നെല്ലിക്ക സഹായിച്ചേക്കാം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. പ്രമേഹ രോഗികള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം കഴിക്കുക.
ചുരുക്കത്തില്‍ ചര്‍മത്തിന്റേയും മുടിയുടേയും അടക്കം മൊത്തം ആരോഗ്യം മെച്ചപ്പെടുത്താന്‍ നെല്ലിക്ക സഹായിക്കും. എങ്കിലും ഡോക്ടറുടെ നിര്‍ദേശം സ്വീകരിക്കാന്‍ മറക്കരുത്.