ന്യൂസ് ഡെസ്ക്
വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി6, മാംഗനീസ്, സെലിനിയം എന്നിവയുടെ കലവറയാണ് വെളുത്തുള്ളി. ഇത് ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം.
വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുള്ള അല്ലിസിന്‍ എന്ന സള്‍ഫര്‍ സംയുക്തമാണ് പ്രധാന ഗുണങ്ങള്‍ക്ക് കാരണം. മാത്രമല്ല, വെളുത്തുള്ള പച്ചയ്ക്ക് കഴിക്കുന്നതാണ് കൂടുതല്‍ ഉത്തമം.
ദിവസവും വെളുത്തുള്ളി കഴിച്ചാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിച്ചേക്കാം. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കും.
രക്തം കട്ടപിടിക്കാനുള്ള സാധ്യത കുറയ്ക്കുന്നതിലൂടെ ഹൃദയാഘാതവും പക്ഷാഘാതവും വരാനുള്ള സാധ്യത കുറയ്ക്കും.
അല്ലിസിന്‍ സംയുക്തങ്ങള്‍ക്ക് ആന്റിമൈക്രോബിയല്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുമുണ്ട്. രോഗപ്രതിരോധ ശേഷിയും വര്‍ധിപ്പിക്കും.
ദഹനം സുഗമമാക്കാനും കുടലിലെ നല്ല ബാക്ടീരിയകളെ നിലനിര്‍ത്താനും സഹായിക്കും.
സ്ത്രീകളില്‍ ഈസ്ട്രജന്റെ അളവ് വര്‍ധിപ്പിക്കാനും എല്ലുകളുടെ ആരോഗ്യത്തിനും വെളുത്തുള്ളി കഴിക്കുന്നത് നല്ലതാണ്.
വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കുന്നതാണ് നല്ലത്, ഒരു അല്ലി അതേ പടി കഴിക്കാതെ ചതച്ച് പത്ത് മിനുട്ടിന് ശേഷം കഴിക്കാം.
ദിവസവും ഒന്നോ രണ്ടോ അല്ലി മാത്രം കഴിക്കുക. അമിതമായാല്‍ വിപരീത ഫലങ്ങളുണ്ടാകും.
രാവിലെ വെറുംവയറ്റില്‍ 1-2 അല്ലി പച്ച വെളുത്തുള്ളി ചവച്ചരച്ച് കഴിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. തേനിനൊപ്പവും കഴിക്കാം.
പച്ച വെളുത്തുള്ളി കഴിക്കുന്നത് വായ്‌നാറ്റത്തിനും ശരീരത്തില്‍ പ്രത്യേക ഗന്ധത്തിനും കാരണമാകും. അതിനാല്‍ ശ്രദ്ധിക്കണം.
ചില ആളുകളില്‍ ഇത് നെഞ്ചെരിച്ചില്‍, അസിഡിറ്റി, വയറുവേദന, ഗ്യാസ് എന്നിവയ്ക്ക് കാരണമാവാറുണ്ട്. അതിനാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം കഴിക്കുക.