ന്യൂസ് ഡെസ്ക്
എരിവ് അല്‍പം കൂടിയാലും നിരവധി ഔഷധ ഗുണമുള്ള മുളകാണ് കാന്താരി അല്ലെങ്കില്‍ ചീനി മുളക്
കാന്താരി മുളകില്‍ അടങ്ങിയിട്ടുള്ള കാപ്സയാസിന്‍ ആണ് എരിവിന് കാരണം.
കറികള്‍ക്കും അച്ചാറുകള്‍ക്കും പ്രത്യേകം സ്വാദും മണവും നല്‍കുന്ന ഈ മുളക് വെള്ള കാന്താരി, പച്ച കാന്താരി, നീല കാന്താരി, ഉണ്ട കാന്താരി എന്നിങ്ങനെ പല നിറങ്ങളിലും രൂപങ്ങളിലും ലഭ്യമാണ്. ഇതില്‍ പച്ച കാന്താരിക്കാണ് എരിവ് കൂടുതല്‍.
കാന്താരിയില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്ന കാപ്‌സിയന്‍, വിറ്റാമിന്‍ എ,സി,ഇ, കാല്‍സ്യം, അയണ്‍, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവ ആരോഗ്യത്തിന് നല്ലതാണ്.
കാപ്സയാസിന്‍ കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും.
വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.
ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും.
ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാനും പൊണ്ണത്തടി കുറയ്ക്കാനും സഹായിക്കും.