മുടി സിൽക്കി സ്മൂത്താക്കാം, വീട്ടിൽ തന്നെ!

ന്യൂസ് ഡെസ്ക്

സിനിമയിലെ നായികമാരെ പോലെ നല്ല പട്ട് പോലത്തെ മുടി വേണമെന്ന് ആഗ്രഹിക്കാത്തവരായി ആരുണ്ട്. അതിന് പാർലറിൽ പോയി കെമിക്കൽ ട്രീറ്റ്മെൻ്റ് ചെയ്യുകയൊന്നും വേണ്ട. അതിനുള്ള വഴികൾ നമ്മുടെ വീട്ടിൽ തന്നെയുണ്ട്.

Source: Screengrab

വീട്ടിൽ ലഭിക്കുന്ന സാധനങ്ങൾ കൊണ്ട് തന്നെ നമുക്ക് മുടി സ്മൂത്താക്കാം. വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ സാധിക്കുന്ന ഒരു കെരാറ്റിന്‍ മിശ്രിതം എങ്ങനെയെന്ന് നോക്കാം. ഇതിനായി വേണ്ടത് എന്തൊക്കെയെന്ന് നോക്കാം...

Source: Screengrab

- തേങ്ങാപ്പാല്‍ ​- മുടിയുടെ ആരോഗ്യത്തിന് മികച്ച ഒന്നാണ് തേങ്ങാപ്പാൽ. തേങ്ങാപ്പാല്‍ മുടിയില്‍ തേയ്ക്കുന്നത് മുടിയ്ക്ക് തിളക്കവും മിനുസവും നല്‍കുന്നു.

Source: Screengrab

- കറ്റാര്‍വാഴ​ - ചർമത്തിനും മുടിക്കുമെല്ലാം മികച്ച പോംവഴിയാണ് കറ്റാർവാഴ. വൈറ്റമിനുകളുടെ ഉറവിടമായ ഇത് മുടി വളരാന്‍ മാത്രമല്ല, മുടി സോഫ്റ്റാക്കി മാറ്റുന്നതിനും അതുപോലെ, മുടിക്ക് നല്ല കരുത്ത് കിട്ടുന്നതിനും കറ്റാർവാഴ നല്ലതാണ്.

Source: Screengrab

- കോണ്‍ഫ്‌ളോര്‍ - നമ്മൾ തയാറാക്കുന്ന മിശ്രിതങ്ങൾ കട്ടിയാകാന്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ് കോണ്‍ഫ്‌ളോര്‍. ചില ക്രീമുകളിലും ഇവ ഉപയോഗിയ്ക്കാറുണ്ട്.

Source: Screengrab

തയ്യാറാക്കുന്ന വിധം: ഒരു കപ്പ് തേങ്ങാപ്പാലിലേക്ക് 2 ഗ്ലാസ് വെള്ളം ചേര്‍ത്ത് നന്നായി ഇളക്കണം. ഇതിലേക്ക് അല്‍പം കോണ്‍ഫ്‌ളോര്‍ ചേർത്ത് കറ്റാര്‍വാഴ ജെല്‍ ചേര്‍ത്തിളക്കാം. ഇത് മിക്സിയിൽ അടിച്ചെടുത്ത് ശിരോചര്‍മം മുതല്‍ മുടിയുടെ അറ്റം വരെ മിശ്രിതം നന്നായി പുരട്ടുക.

Source: Screengrab

അര മണിക്കൂറിനു ശേഷം ഈ മാസ്ക് കഴുകിക്കളയാം. മുടിക്ക് യാതൊരു ദോഷവും വരുത്താത്ത, തികച്ചും സ്വാഭാവിക രീതിയിലെ കെരാറ്റിന്‍ ചികിത്സയായതിനാല്‍ ഇത് മുടിയുടെ ആരോഗ്യത്തിന് മികച്ചതുമാണ്.

Source: Screengrab

ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മുടിയിൽ ഈ മാസ്ക് ഉപയോഗിക്കുന്നത് ഗുണം ചെയ്യും. ഇതിലൂടെ സിൽക്കി സ്മൂത്ത് മുടി നിങ്ങൾക്കും സ്വന്തമാക്കാം...

Source: Screengrab