ന്യൂസ് ഡെസ്ക്
ഒട്ടുമിക്ക വീടുകളിലേയും ശല്യക്കാരനാണ് പല്ലികള്‍. പക്ഷേ ഇവയെ എങ്ങനെ തുരത്തും? ഇതാ ചില പൊടിക്കൈകള്‍
വെളുത്തുള്ളിയും സവാളയും: വെളുത്തുള്ളിയുടെയും സവാളയുടെയും രൂക്ഷമായ ഗന്ധം പല്ലികള്‍ക്ക് അസഹ്യമാണ്. പല്ലികള്‍ കൂടുതലായി വരുന്ന സ്ഥലങ്ങളില്‍ സവാളയുടെ നീരോ വെളുത്തിള്ളി അല്ലികളോ വെക്കാം.
നാഫ്തലീന്‍ ഗുളികകള്‍: അലമാരകളില്‍ നാഫ്തലീന്‍ ഗുളികകള്‍ വെച്ചാല്‍ പല്ലി ശല്യം കുറയ്ക്കാം. ഇതിന്റെ മണവും പല്ലികള്‍ക്ക് അസഹ്യമാണ്.
മുട്ടത്തോടുകള്‍: മുട്ടത്തോടുകള്‍ പല്ലികള്‍ വരുന്ന ജനലുകളുടെയും വാതിലുകളുടെയും അടുത്തായി വെക്കാം.
കുരുമുളക് സ്‌പ്രേ: വെള്ളത്തില്‍ കുരുമുളക് പൊടി കലക്കി പല്ലികള്‍ വരുന്ന സ്ഥലത്ത് സ്പ്രേ ചെയ്യാം.
ഐസ് വാട്ടര്‍: പല്ലികളുടെ ദേഹത്ത് തണുത്ത വെള്ളം തളിച്ചാല്‍ താത്കാലികമായി അവയെ തുരത്താം.
വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാല്‍ പല്ലികളെ ഒരു പരിധി വരെ ഒഴിവാക്കാം.
പല്ലികള്‍ വീടനുള്ളിലേക്ക് കയറാതിരിക്കാന്‍ ചുമരുകളിലും ജനലുകളിലുമുള്ള ചെറിയ ദ്വാരങ്ങളും വിള്ളലുകളും അടയ്ക്കുക.
പല്ലികളെ പിടിക്കാന്‍ ഉപയോഗിക്കുന്ന കെണികള്‍ വിപണിയില്‍ ലഭ്യമാണ്. ഇവയെ പല്ലികള്‍ വരാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ വെക്കാം.