ആരോഗ്യ ഗുണങ്ങള്‍ ഒരുപാടുണ്ട്, പക്ഷെ, ചില സമയങ്ങളില്‍ കഴിക്കരുത്

ന്യൂസ് ഡെസ്ക്

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഓറഞ്ച്. ഓറഞ്ചില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി, പൊട്ടാസ്യം, ഫൈബര്‍, വിറ്റാമിന്‍ എ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ചര്‍മ സംരക്ഷണത്തിനും സഹായിക്കും.

Image: Freepik

പൊട്ടാസ്യം രക്തസമ്മര്‍ദം നിയന്ത്രിക്കാനും നാരുകള്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കും. ഓറഞ്ചിലെ വിറ്റാമിന്‍ എ, ആന്റി ഓക്സിഡന്റുകള്‍ എന്നിവ കണ്ണുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

Image: Freepik

ഓറഞ്ച് ജ്യൂസിനേക്കാള്‍ പഴം കഴിക്കുന്നതാണ് കൂടുതല്‍ നല്ലത്. പഴമായി കഴിക്കുമ്പോഴാണ് അതിലെ നാരുകള്‍ പൂര്‍ണമായും ശരീരത്തില്‍ എത്തുക.

Image: Freepik

എന്നാല്‍, ഓറഞ്ച് കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം. ഒരു സിട്രസ് ഫലമായതിനാല്‍ വെറും വയറ്റില്‍ കഴിക്കുന്നത് നെഞ്ചെരിച്ചിലിനും ഗ്യാസ് പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

Image: Freepik

രാവിലെ വെറും വയറ്റില്‍ ഒരിക്കലും ഓറഞ്ച് കഴിക്കരുത്. ഭക്ഷണത്തിനു ശേഷം കഴിക്കാം.

Image: Freepik

രാത്രി ഉറങ്ങാന്‍ കിടക്കുന്നതിന് തൊട്ടു മുമ്പും ഓറഞ്ച് കഴിക്കരുത്. ഇത് അസിഡിറ്റിക്ക് കാരണമാകും. കൂടാതെ ഇതിലെ സിട്രിക് ആസിഡ് പല്ലുകളുടെ ഇനാമലിനും ദോഷമാണ്.

Image: Freepik

ജിമ്മില്‍ പോകുന്നവരോ വ്യായാമം ചെയ്യുന്നവരോ ആണെങ്കില്‍, വര്‍ക്കൗട്ടിന് മുന്‍പ് ഇത് കഴിക്കുന്നത് പെട്ടെന്ന് ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കും. ഉച്ചയ്ക്കു ശേഷം ലഘു ഭക്ഷണത്തിനു ശേഷവും കഴിക്കാം.

Image: Freepik

പകല്‍ സമയത്ത് ഓറഞ്ച് കഴിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത്.

Image: Freepik