ന്യൂസ് ഡെസ്ക്
മടി കാരണം മുഷിഞ്ഞ ബെഡ്ഷീറ്റുകളില്‍ തന്നെ കിടന്നുറങ്ങുന്നവരാണ് പലരും. എന്നാല്‍ അതുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചെറുതല്ല
എല്ലാ ആഴ്ചയും ബെഡ്ഷീറ്റ് മാറ്റേണ്ടത് വൃത്തിയുടെ ഭാഗം മാത്രമല്ല, ആരോഗ്യത്തിന്റെ കൂടി കാര്യമാണ്.
മുതിര്‍ന്ന ഒരു മനുഷ്യന് ഒരു ദിവസം ഏകദേശം 40,000 മൃതചര്‍മ്മ കോശങ്ങള്‍ വരെ നഷ്ടപ്പെടുന്നുണ്ട്. ഇവ ബെഡ്ഷീറ്റില്‍ അടിഞ്ഞുകൂടുകയും ഡസ്റ്റ് മൈറ്റുകള്‍ക്ക് ഭക്ഷണമാകുകയും ചെയ്യുന്നുണ്ട്.
ഡസ്റ്റ് മൈറ്റുകളുടെ വിസര്‍ജ്യം ചിലരില്‍ അലര്‍ജിക്ക് കാരണമാകും. ആസ്മ രോഗികള്‍ക്ക് ശ്വാസംമുട്ടലിന് കാരണമാകും.
അഴുക്കുള്ള ബെഡ്ഷീറ്റില്‍ ന്യുമോണിയ, ഗൊണോറിയ തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമായേക്കാവുന്ന ബാക്ടീരിയകള്‍ വളരാന്‍ സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു
രോഗാണുക്കളുമായുള്ള നിരന്തര സമ്പര്‍ക്കം ശരീരത്തിന്റെ പ്രതിരോധ ശേഷിയെ ബാധിക്കും.
വൃത്തിയുള്ളതും സുഖകരവുമായ കിടക്കവിരി നല്ല ഉറക്കത്തിന് അത്യന്താപേക്ഷിതമാണ്.
ശരീരത്തിലെ വിയര്‍പ്പും, ചര്‍മ്മത്തിലെ എണ്ണമയവും ബെഡ്ഷീറ്റില്‍ പറ്റിപ്പിടിക്കുന്നു.