നിങ്ങള്‍ക്ക് ചേരുന്ന ന്യൂഡ് ലിപ്സ്റ്റിക് എങ്ങനെ തിരഞ്ഞെടുക്കാം

ന്യൂസ് ഡെസ്ക്

ലിപ്സ്റ്റിക് തിരഞ്ഞെടുക്കുന്നതിനു മുമ്പ് നിങ്ങളുടെ അണ്ടര്‍ടോണ്‍ മനസ്സിലാക്കണം. ഇത് കണ്ടുപിടിക്കാന്‍ ചില വഴികളുണ്ട്

Photographer: Dragos Condrea/ Freepik

കൈത്തണ്ടയിലെ ഞരമ്പുകള്‍ നീലയോ വയലറ്റ് നിറത്തിലോ ആണെങ്കില്‍ നിങ്ങളുടേത് കൂള്‍ അണ്ടര്‍ ടോണ്‍ ആണ്. പച്ച നിറത്തിലാണെങ്കില്‍ വാം ടോണ്‍. രണ്ടിന്റേയും മിക്‌സ് ആയാണ് തോന്നുന്നതെങ്കില്‍ ന്യൂട്രല്‍ ടോണ്‍

Image: Freepik

ആഭരണങ്ങള്‍ നോക്കിയും അണ്ടര്‍ ടോണ്‍ കണ്ടെത്താം. സ്വര്‍ണാഭരണങ്ങളാണ് നിങ്ങള്‍ക്ക് കൂടുതല്‍ ചേരുന്നതെങ്കില്‍ നിങ്ങളുടേത് വാം ടോണ്‍ ആണ്. വെള്ളിയാഭരണങ്ങളാണ് കൂടുതല്‍ ഇണങ്ങുന്നതെങ്കില്‍ കൂള്‍ ടോണ്‍. രണ്ടും ഒരുപോലെ ചേരുന്നുണ്ടെങ്കില്‍ ന്യൂട്രല്‍ ടോണ്‍.

Image: freepik

അണ്ടര്‍ ടോണ്‍ മനസ്സിലായാല്‍ ചേരുന്ന ലിപ്സ്റ്റിക്കും എളുപ്പത്തില്‍ തിരഞ്ഞെടുക്കാം.

Image: MICHAELA ZOLAKOVA/Freepik

കൂള്‍ ടോണ്‍: പിങ്ക്, മൗവ്, അല്ലെങ്കില്‍ റോസ് നിറങ്ങളുള്ള ന്യൂഡ് ലിപ്സ്റ്റിക്കുകള്‍ ചേരും

Image: Josep M Suria/Freepik

വാം ടോണ്‍: പീച്ച്, കാരമല്‍, അല്ലെങ്കില്‍ മങ്ങിയ ഓറഞ്ച് ഷേഡുകളുള്ള ന്യൂഡ് ലിപ്സ്റ്റിക്കുകള്‍ തിരഞ്ഞെടുക്കാം.

Image: Gemini AI Generated

ന്യൂട്രല്‍ ടോണ്‍: ഈ ടോണുള്ളവര്‍ക്ക് ഏത് ഷേഡും പരീക്ഷിക്കാം, എല്ലാ നിറങ്ങളും ഇവര്‍ക്ക് ചേരാന്‍ സാധ്യതയുണ്ട്.

Image: AI Generated

ചര്‍മ്മത്തിന്റെ നിറത്തിന് അനുസരിച്ച് തിരഞ്ഞെടുക്കുക

Image: Meta AI Generated

നിങ്ങളുടേത് ഫെയര്‍ സ്‌കിന്‍ ആണെങ്കില്‍ പിങ്ക് അല്ലെങ്കില്‍ പീച്ച് നിറമുള്ള ന്യൂഡ് ഷേഡുകള്‍ നന്നായി ചേരും. വളരെ ഇളം നിറമുള്ള ന്യൂഡ് ഷേഡുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം അത് മുഖം മങ്ങിയതായി തോന്നിക്കും

Image: Freepik

ഇളം തവിട്ടുനിറമുള്ളവര്‍ക്ക് കാരാമല്‍, റോസ്, അല്ലെങ്കില്‍ ഇളം തവിട്ടുനിറം (ന്യഡ് ബ്രൗണ്‍) ഷേഡുകള്‍ തിരഞ്ഞെടുക്കാം.

Image: Freepik

തവിട്ടുനിറമുള്ളവര്‍ ഡീപ് കാരാമല്‍, ചോക്ലേറ്റ് ബ്രൗണ്‍, അല്ലെങ്കില്‍ ഡീപ് ബെറി ഷേഡുകള്‍ കൂടുതല്‍ ഇണങ്ങും. വളരെ ഇളം നിറമുള്ള ന്യൂഡ് ഷേഡുകള്‍ ഒഴിവാക്കുക.

Image: Gemini AI Generated Image

ചുണ്ടിന്റെ സ്വാഭാവിക നിറത്തേക്കാള്‍ ഒരു ഷേഡ് ഇരുണ്ട നിറത്തിലുള്ള ന്യൂഡ് ലിപ്സ്റ്റിക് തിരഞ്ഞെടുക്കുക. ഇത് നിങ്ങളുടെ ചുണ്ടിന് സ്വാഭാവികത നല്‍കും

Image: Gemini AI Generated

ലിപ്സ്റ്റിക് തിരഞ്ഞെടുക്കുമ്പോള്‍ കൈത്തണ്ടയില്‍ തേച്ചു നോക്കാതെ ചുണ്ടില്‍ തന്നെ പരീക്ഷിച്ചു നോക്കുക

Image: InaPlavans/Freepik