ന്യൂസ് ഡെസ്ക്
കൊടും ചൂട് അനുഭവിക്കുകയാണ് കേരളക്കര. വേനല്‍ച്ചൂട് കടുത്ത തോടെ പാമ്പുകള്‍ തണുപ്പ് തേടി വീടിനുള്ളിലേക്ക് വരുന്ന സമയമാണ്
അകത്തും പുറത്തും അപകടം പതിയിരിക്കുന്ന കാലമാണ്, ജാഗ്രതയും മുന്‍കരുതലുകളും വേണം
വീടിനുള്ളിലെ നനവുള്ള ഭാഗങ്ങള്‍, ബാത്ത്റൂം, എന്നിവിടങ്ങളില്‍ പാമ്പുകള്‍ താവളമാക്കും
വീടിന് ചുറ്റുമുള്ള കാടുകളും ഉപയോഗശൂന്യമായ വസ്തുക്കളും നീക്കം ചെയ്യുക
വാതിലുകളുടെയും ജനലുകളുടെയും അടിയിലെ വിള്ളലുകള്‍, പൈപ്പ് ലൈനുകള്‍ എന്നിവ വഴി പാമ്പുകള്‍ അകത്തു കടക്കാം. ഇവ കൃത്യമായി അടയ്ക്കാന്‍ ശ്രദ്ധിക്കുക
പാമ്പുകളുടെ പ്രധാന ആഹാരം എലികളാണ്. എലികള്‍ ഉള്ളയിടത്തേക്ക് പാമ്പുകള്‍ വരാന്‍ സാധ്യത കൂടുതലായതിനാല്‍ എലികളെ നിയന്ത്രിക്കുക
വിറക് പുരയും പഴയ സാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന മുറികളിലും കയറുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം
രാത്രികാലങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും ടോര്‍ച്ചോ മൊബൈല്‍ ലൈറ്റോ ഉപയോഗിക്കുക
വീട്ടില്‍ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോള്‍ ചെരുപ്പ് ധരിക്കാന്‍ മറക്കരുത്. പാമ്പ് കടിയേറ്റാല്‍, സ്വയം ചികിത്സ നല്‍കാതെ എത്രയും വേഗം ആന്റിവെനം നല്‍കണം
ആശുപത്രിയില്‍ എത്തിക്കാന്‍ വൈകരുത്. കടിയേറ്റ ഭാഗത്ത് മുറിവുണ്ടാക്കാനോ രക്തം പിഴിഞ്ഞു കളയാനോ ശ്രമിക്കരുത്