ജെമീമ റോഡ്രിഗസിന്റെ സീക്രട്ട് ജ്യൂസ്; വലിയ രുചിയില്ല, പക്ഷേ ഗുണങ്ങള്‍ അനവധി

ന്യൂസ് ഡെസ്ക്

ഇന്ത്യന്‍ ക്രിക്കറ്റ് താരം ജെമീമ റോഡ്രിഗസിന്റെ സീക്രട്ട് ജ്യൂസിനെ കുറിച്ച് കേട്ടിട്ടുണ്ടോ? രുചി തീരെ ഇല്ലെങ്കിലും ജ്യൂസിന്റെ ഗുണങ്ങള്‍ അനവധിയാണ്.

ഈ ജ്യൂസാണ് മത്സരങ്ങളില്‍ ഊര്‍ജം നിലനിര്‍ത്താന്‍ താരത്തെ സഹായിക്കുന്നത്.ഇലകള്‍, ആപ്പിള്‍, പേരയ്ക്ക എന്നിവ ഉള്‍പ്പെടുത്തിയ ഗ്രീന്‍ ജ്യൂസാണ് ജെമീമയുടെ എനര്‍ജി ഡ്രിങ്ക്.

ഗ്രീന്‍ ആപ്പിള്‍, പിയര്‍ എന്നിവയ്‌ക്കൊപ്പം സ്പിനാച്ച്, ചുരയ്ക്ക, കുക്കുമ്പര്‍ എന്നിവ ചേര്‍ത്താണ് ജ്യൂസ് ഉണ്ടാക്കുന്നത്.

Image: Freepik

എല്ലാം ഒന്നിച്ച് ബ്ലന്‍ഡ് ചെയ്‌തെടുത്താല്‍ സൂപ്പര്‍ ഹെല്‍ത്തി ഡ്രിങ്ക് റെഡി. രുചി തീരെ ഉണ്ടാകില്ലെങ്കിലും ഈ ഗ്രീന്‍ ജ്യൂസിന്റെ ഗുണങ്ങള്‍ അനവധിയാണ്.

Image: freepik

ജ്യൂസിന്റെ ഗുണങ്ങള്‍: സ്പിനാച്ച്, ചുരയ്ക്ക, കുക്കുമ്പര്‍ എന്നിവ ശരീരത്തിലെ വിഷംശങ്ങളെ പുറന്തള്ളാന്‍ സഹായിക്കും.

Image: Freepik

കുക്കുമ്പറിലും ചുരയ്ക്കയിലും ധാരാളം ജലാംശം അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തെ തണുപ്പിക്കാനും ഹൈഡ്രേറ്റായി നിര്‍ത്താനും സഹായിക്കും.

Image: Freepik

ധാരാളം നാരുകളും, വിറ്റാമിന്‍ കെ, എ, സി എന്നിവയും ആന്റിഓക്‌സിഡന്റുകളാലും സമ്പന്നമാണ് ജ്യൂസ്

Image: Freepik

ഗ്രീന്‍ ആപ്പിളും പിയറും ശരീരത്തിന് ഊര്‍ജം നല്‍കുകയും ക്ഷീണം അകറ്റാനും സഹായിക്കും

Image: Freepik

ജ്യൂസ് ഉണ്ടാക്കാനുള്ള ചേരുവ:

ഗ്രീന്‍ ആപ്പിള്‍: 1

പിയര്‍: 1

സ്പിനാച്ച്: ഒരു കപ്പ്

ചുരയ്ക്ക: തൊലികളഞ്ഞത് 1/2 കപ്പ്

കുക്കുമ്പര്‍: | 1/2 കപ്പ്

ഇഞ്ചി: 1/2 ഇഞ്ച് കഷ്ണം

ആവശ്യമെങ്കില്‍ അല്‍പം നാരങ്ങാ നീരും ചേര്‍ക്കാം

Image: Freepik