ന്യൂസ് ഡെസ്ക്
ഫ്രിഡ്ജിന്റെ താപനില എപ്പോഴും ല്‍ താഴെ നിലനിര്‍ത്തുക. ഈ താപനിലയിലാണ് ബാക്ടീരിയകളുടെ വളര്‍ച്ച മന്ദഗതിയിലാകുന്നത്
പാകം ചെയ്ത ഭക്ഷണങ്ങളും ബാക്കിയുള്ള കറികളും നിര്‍ബന്ധമായും അടച്ചുവെച്ചു വേണം സൂക്ഷിക്കാന്‍
ഫ്രിഡ്ജിന്റെ ഓരോ ഭാഗത്തും താപനിലയില്‍ വ്യത്യാസമുണ്ടാകാം. അതനുസരിച്ച് സാധനങ്ങള്‍ വെക്കുക
മുകളിലെ തട്ടുകള്‍: പാല്‍, തൈര്, വെണ്ണ, ജാം പോലുള്ള പാചകം ചെയ്യാതെ നേരിട്ട് ഉപയോഗിക്കുന്ന ഭക്ഷണങ്ങള്‍.
നടുവിലെ തട്ടുകള്‍: ബാക്കിയുള്ള പാകം ചെയ്ത ഭക്ഷണങ്ങള്‍
താഴത്തെ തട്ട്: പാകം ചെയ്യാത്ത മാംസം, മത്സ്യം, കോഴിയിറച്ചി.
വാതില്‍ : ഏറ്റവും കുറഞ്ഞ തണുപ്പുള്ള ഭാഗമായതിനാല്‍, ജ്യൂസുകള്‍, സോസുകള്‍, വെള്ളം, മസാല പേസ്റ്റുകള്‍ എന്നിവ വെക്കാം.
വെജിറ്റബിള്‍ ഡ്രോയറില്‍ പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും പലതിനും വ്യത്യസ്തമായ ഈര്‍പ്പം ആവശ്യമായതിനാല്‍ ഒരുമിച്ച് കുത്തിനിറച്ച് വെക്കുന്നത് ഒഴിവാക്കുക.
ചൂട് പൂര്‍ണ്ണമായും മാറിയ ശേഷം മാത്രം ഫ്രിഡ്ജില്‍ വെക്കുക. പാചകം ചെയ്ത ഭക്ഷണം 2 മണിക്കൂറിനുള്ളില്‍ ഫ്രിഡ്ജില്‍ വെക്കാന്‍ ശ്രമിക്കുക.
പാകം ചെയ്ത ഭക്ഷണം 3-4 ദിവസത്തില്‍ കൂടുതല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാതിരിക്കുക. ഫ്രിഡ്ജ് ഉള്‍വശം ഇടയ്ക്കിടെ വൃത്തിയാക്കി അണുവിമുക്തമാക്കുന്നത് ഭക്ഷണ സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കും.