ജിപിഎസും മാപ്പുമൊന്നും വേണ്ട; ശാസ്ത്രത്തെ അത്ഭുതപ്പെടുത്തുന്ന സാല്‍മണ്‍ മത്സ്യങ്ങള്‍

ന്യൂസ് ഡെസ്ക്

ഗൂഗിള്‍ മാപ്പ് നോക്കി യാത്ര പോയാല്‍ പോലും വഴി തെറ്റിപ്പോകുന്നവരാണ് നമ്മള്‍. അവിടെയാണ് പ്രകൃതിയിലെ ഈ ജീവികള്‍ അത്ഭുതമാകുന്നത്.

Image: Adobe Stock

പ്രകൃതിദത്തമായ കഴിവ് മൂലം ഈ ജീവികള്‍ താണ്ടുന്നത് ആയിരക്കണക്കിന് കിലോമീറ്ററുകളാണ്

Image: Freepik

സ്വതസിദ്ധമായ നാവിഗേഷന്‍ കഴിവുകള്‍ മൂലം ഈ ജീവികള്‍ സമുദ്രങ്ങളും മരുഭൂമികളും വനങ്ങളും അനായാസം കടന്നു പോകുന്നു

Image: Adobe Stock

അറ്റ്‌ലാന്റിക് സാല്‍മണ്‍ വളരുന്നതും പ്രായപൂര്‍ത്തിയാകുന്നതും ആര്‍ട്ടിക് സമുദ്രത്തിനടുത്ത് ഗ്രീന്‍ലാന്‍ഡിന്റെ ചുറ്റുമുള്ള അറ്റ്‌ലാന്റിക് സമുദ്രത്തിലാണ്

Image: Adobe Stock

സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളില്‍ ഇവ മുട്ടയിടാനായി അറ്റ്‌ലാന്റിക്കില്‍ നിന്ന് കാനഡയുടെ വടക്കു ഭാഗത്തുള്ള നദികളിലേക്ക് പാലായനം ചെയ്യും

Image: Adobe Stock

സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളില്‍ ഇവ മുട്ടയിടാനായി അറ്റ്‌ലാന്റിക്കില്‍ നിന്ന് കാനഡയുടെ വടക്കു ഭാഗത്തുള്ള നദികളിലേക്ക് പാലായനം ചെയ്യും

Image: Freepik

ആയിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടിയാണ് ജനിച്ച സ്ഥലത്തു തന്നെ സാല്‍മണ്‍ മത്സ്യങ്ങള്‍ തിരിച്ചെത്തി മുട്ടയിടുന്നത്.

Image: Freepik

മുട്ട വിരിഞ്ഞ കുഞ്ഞുങ്ങള്‍ തിരിച്ച് അറ്റ്‌ലാന്റിക് സമുദ്രത്തിലേക്ക് കൂട്ടത്തോടെ യാത്ര തിരിക്കും. ഭൂമിയുടെ കാന്തികമണ്ഡലമാണ് ഇവ ദിശാസൂചിയായി ഉപയോഗിക്കുന്നത്

Image: Freepik

പുഴ കണ്ടെത്തിയാല്‍, കൃത്യമായ സ്ഥലം തിരിച്ചറിയാന്‍ മണം പിടിക്കാനുള്ള കഴിവും സാല്‍മണ്‍ മത്സ്യങ്ങള്‍ക്കുണ്ട്.

Image: Freepik

കുഞ്ഞുങ്ങളുടെ കൂട്ടത്തോടെയുള്ള മടക്കയാത്ര അതിമനോഹരമായ കാഴ്ചയാണ്. ഇത് കാണാന്‍ വിനോദ സഞ്ചാരികള്‍ എത്താറുമുണ്ട്.

Image: Midjourney AI generated

അറ്റ്‌ലാന്റിക് സാല്‍മണുകള്‍ വടക്കന്‍ അമേരിക്കയിലേക്കാണ് പോകുന്നതെങ്കില്‍ മറ്റൊരു വിഭാഗം യൂറോപ്പ്, മെഡിറ്ററേനിയന്‍ രാജ്യങ്ങളിലേക്കും പോകാറുണ്ട്.

Image: midjourney AI Generated