ന്യൂസ് ഡെസ്ക്
മത്തങ്ങ വെറുമൊരു പച്ചക്കറിയല്ല പോഷകങ്ങളുടെ കലവറയാണ്. മത്തങ്ങാക്കുരുവും അതേ പോലെ ആരോഗ്യ ഗുണങ്ങളുള്ളതാണ്.
മത്തങ്ങയിലെ ബീറ്റാ കരോട്ടിന്‍ കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും.
മത്തങ്ങയില്‍ ധാരാളം അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, അയണ്‍ എന്നിവ പ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കും.
മത്തങ്ങയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, ഫൈബര്‍, വിറ്റാമിന്‍ സി എന്നിവ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു
മത്തങ്ങയിലെ ആന്റിഓക്സിഡന്റുകള്‍ ചര്‍മ്മത്തെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നു. ചര്‍മ്മത്തിന് കൂടുതല്‍ തിളക്കവും യുവത്വവും നല്‍കും.
കലോറി വളരെ കുറവായതിനാല്‍ ശരീര ഭാരം കുറക്കാനും ഉത്തമമാണ്. നാരുകള്‍ കൂടുതലായതിനാല്‍ വയര്‍ നിറഞ്ഞ അനുഭവം നല്‍കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യുന്നു.
മത്തങ്ങാക്കുരുവില്‍ അടങ്ങിയിട്ടുള്ള മഗ്നീഷ്യം, സിങ്ക് എന്നിവ എല്ലുകളുടെ ആരോഗ്യത്തിനും മുടിയുടെ വളര്‍ച്ചയ്ക്കും സഹായിക്കും. പുരുഷന്മാരിലെ പ്രോസ്‌റ്റേറ്റ് ആരോഗ്യത്തിനും നല്ലതാണ്.
ഇതിലടങ്ങിയിരിക്കുന്ന ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡ് മികച്ച ഉറക്കം ലഭിക്കാന്‍ സഹായിക്കുന്നു.