ഈ ലക്ഷണങ്ങൾ നിസാരമല്ല! ചിലപ്പോൾ ഹൃദയാഘാതത്തിൻ്റെ സൂചനയാകാം...

ന്യൂസ് ഡെസ്ക്

പലപ്പോഴും ഹൃദയാഘാതമുണ്ടാകുന്നതിന് മാസങ്ങൾക്ക് മുൻപ് ചില സൂചനകൾ ശരീരം നൽകാറുണ്ട്. എന്നാൽ, പലരും അത് പാടെ അവഗണിക്കുകയാണ് പതിവ്. ഹൃദയാഘാതത്തിൻ്റെ ആ ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം...

Source: Freepik

ക്ഷീണം

എത്ര വിശ്രമിച്ചാലും ക്ഷീണമകലാത്ത പോലെയുള്ള തോന്നൽ ഉണ്ടാകുന്നത് ശ്രദ്ധിക്കണം. ദൈനംദിന കാര്യങ്ങൾ ചെയ്യുന്നതിൽ നിന്ന് പോലുമുള്ള ബുദ്ധിമുട്ട് ഈ ക്ഷീണം കാരണം ഉണ്ടായേക്കാം. ക്ഷീണം മാറാതെ തുടരുന്നത് സൂക്ഷിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യണം...

Source: Freepik

നെഞ്ചിലെ അസ്വസ്ഥത

ഹൃദയാഘാതത്തിൻ്റെ മുന്നറിയിപ്പ് ലക്ഷണങ്ങളിൽ പ്രധാനമാണ് നെഞ്ചിലെ അസ്വസ്ഥത. ഇത് നെഞ്ചിൽ ഭാരം കയറ്റിവെച്ച പോലെയോ, എരിച്ചിലോ, നെഞ്ചിലൊരു കനം പോലെയോ ആകാം. നെഞ്ചെരിച്ചിലിൻ്റെ ലക്ഷണങ്ങളോട് സാദൃശ്യമുള്ള ഈ അസ്വസ്ഥത തോൾ, കഴുത്ത്, താടി, കൈകൾ തുടങ്ങിയിടങ്ങളിലേക്ക് വ്യാപിച്ചേക്കാം...

Source: Freepik

തലകറക്കം

ഇടയ്ക്കിടെ തലകറക്കമുണ്ടാകുന്നെങ്കിൽ അത് വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. പല കാരണങ്ങൾ കൊണ്ട് ആളുകളിൽ തലകറക്കമുണ്ടാകും. ഹൃദയത്തിൻ്റെ തകരാറുകളും തലകറക്കത്തിന് കാരണമാകാറുണ്ട്. വേഗത്തിൽ എഴുന്നേൽക്കുക, നടക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുമ്പോൾ തലകറക്കം അനുഭവപ്പെടുന്നെങ്കിൽ ഡോക്ടറെ കണ്ട് വിദഗ്ദ ചികിത്സ തേടേണ്ടതുണ്ട്...

Source: Freepik

ശ്വാസംമുട്ടൽ

ഇടയ്ക്കിടെ ഉണ്ടാകുന്ന ശ്വാസംമുട്ടലിൽ അതീവശ്രദ്ധ ചെലുത്തണം. ചെറിയ ജോലികൾ ചെയ്യുമ്പോഴോ പടികൾ കയറുമ്പോഴോ നടക്കുമ്പോഴോ ഒക്കെ അനുഭവപ്പെടുന്ന ഈ ശ്വാസതടസം ഹൃദയാഘാതത്തിന് സൂചനയാകാം. നെഞ്ച് വേദനയും ശ്വാസം മുട്ടലും ഒരുമിച്ചുണ്ടെങ്കിൽ വളരെ ശ്രദ്ധ ചെലുത്തണം...

Source: Freepik

നിങ്ങൾക്ക് ഇത്തരം ബുദ്ധിമുട്ടുകൾ തോന്നുന്നുണ്ടെങ്കിൽ അത് അവഗണിക്കാതിരിക്കുക. ഹൃദയാഘാതത്തിന് ഒരു മാസം മുന്നേ നമ്മുടെ ശരീരം തരുന്ന ഈ സൂചനകൾ നിസാരമായി കാണുന്നതിന് പകരം വൈദ്യസഹായം തേടുക.

Source: Freepik