ഓണത്തിന് ഒരുങ്ങാം, സ്‌റ്റൈലായി

ന്യൂസ് ഡെസ്ക്

സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ കസവ് സാരികള്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത്. കസവ് സാരിക്കൊപ്പം കോണ്‍ട്രാസ്റ്റ് ബ്ലൗസാണ് ഇപ്പോള്‍ ട്രെന്‍ഡ്.

Image: Gemini

കൈകൊണ്ട് വരച്ച ചിത്രങ്ങളോ, എംബ്രോയിഡറി ചെയ്ത ഡിസൈനുകളോ ഉള്ള ബ്ലൗസുകള്‍ ഇതിന് കൂടുതല്‍ ഭംഗി നല്‍കുന്നു.

Image: Gemini

കസവ് സാരിയെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ സ്ലീവ്ലെസ് അല്ലെങ്കില്‍ ഫാന്‍സി ബ്ലൗസുകള്‍ ഉപയോഗിക്കാം.

Image: Gemini

കസവ് മെറ്റീരിയലില്‍ ലഹങ്കകള്‍, അനാര്‍ക്കലി സ്യൂട്ടുകള്‍, അല്ലെങ്കില്‍ കുര്‍ത്തയും പാലാസോ പാന്റും ചേര്‍ന്ന കോമ്പിനേഷനുകളും ട്രെന്റിങ്ങാണ്.

Image: Gemini

കസവ് ധാവണി സെറ്റുകള്‍, പാവാടയും ബ്ലൗസും, സാരിക്ക് പകരം കസവ് മെറ്റീരിയലില്‍ ഉള്ള ഗൗണുകളും തിരഞ്ഞെടുക്കാവുന്നതാണ്.

Image: ChatGPT

ഓണത്തിന് പുരുഷന്മാര്‍ക്ക് മുണ്ടും ഷര്‍ട്ടും തന്നെയാണ് ക്ലാസിക് ലുക്ക്

Image: X

സാധാരണ വെള്ളയോ ഓഫ്-വൈറ്റോ നിറത്തിലുള്ള മുണ്ടും ഷര്‍ട്ടുമാണ് ഓണത്തിന് പുരുഷന്മാരുടെ പ്രധാന വസ്ത്രം. കസവുള്ള മുണ്ടുകളും, കുര്‍ത്താ സ്‌റ്റൈലിലുള്ള ഷര്‍ട്ടുകളും സാധാരണയായി ഉപയോഗിക്കുന്നു.

Image: Gemini

ബോര്‍ഡറുകളില്‍ പലതരം നിറങ്ങളുള്ള മുണ്ടുകളും, കസവുള്ള മുണ്ടുകളും ഇപ്പോള്‍ ട്രെന്‍ഡാണ്. കസവിന്റെ നേരിയ ഡിസൈനുകളുള്ള കുര്‍ത്തകള്‍ക്ക് പ്രിയമേറെയാണ്. അജ്റക് പോലെയുള്ള ഡിസൈനുകളിലുള്ള ഷര്‍ട്ടുകളും ഫാഷന്റെ ഭാഗമായി വരുന്നുണ്ട്

Image: Gemini

കുട്ടികള്‍ക്ക് ഓണത്തിന് പട്ടുപാവാടയും ബ്ലൗസും, കസവുള്ള ഫ്രോക്കുകള്‍, കുഞ്ഞുടുപ്പുകള്‍ എന്നിവ തിരഞ്ഞെടുക്കാം. പെണ്‍കുട്ടികള്‍ക്ക് സെറ്റ് മുണ്ടിന്റെ ചെറിയ പതിപ്പുകള്‍ ധരിക്കുന്നത് നല്ലൊരു ഓണം ലുക്ക് നല്‍കും.

Image: Gemini

ആണ്‍കുട്ടികള്‍ക്ക് കസവ് മുണ്ടും കുര്‍ത്തയുമാണ് സാധാരണയായി തിരഞ്ഞെടുക്കുന്നത്. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളോ മറ്റ് ഡിസൈനുകളോ ചേര്‍ത്തുള്ള കുര്‍ത്തകളും ഇപ്പോള്‍ ലഭ്യമാണ്.

Image: Gemini

പെണ്‍കുട്ടികള്‍ക്ക് കസവുള്ള പാവാടയും അതിനോട് ചേരുന്ന ബ്ലൗസും ധരിക്കുന്നത് ക്യൂട്ട് ലുക്ക് നല്‍കും

Image: Gemini