ന്യൂസ് ഡെസ്ക്
പലപ്പോഴും നമുക്ക് ഉണ്ടാകുന്ന പ്രശ്നമാണ് വയർ ചാടുന്നത്. ബുദ്ധിമുട്ട് തോന്നി തുടങ്ങുമ്പോൾ തന്നെ നമ്മൾ വ്യായാമമെടുക്കാനും ഡയറ്റെടുക്കാനുമൊക്കെ തുടങ്ങും. എന്നാൽ, വയർ ചാടുന്നതിന് കാരണങ്ങൾ പലതാണ്...
ജനിതക കാരണങ്ങൾ
ജനിതകമായ കാരണങ്ങൾ കൊണ്ട് പലപ്പോഴും ആളുകൾക്ക് വയർ ചാടാറുണ്ട്. ഹെൽത്തിയായ ഭക്ഷണം, വ്യായാമം ഒക്കെ നോക്കിയിട്ടും വയർ കുറയാത്തതിന് കാരണം ചിലപ്പോൾ അതാകാം. കുടുംബത്തിലെ മുൻ തലമുറയിൽ പെട്ടവർക്ക് വയർ ഉണ്ടെങ്കിൽ നിങ്ങൾക്കും വരാൻ സാധ്യതയുണ്ട്.
തെറ്റായ ആഹാരരീതി
പലപ്പോഴും തെറ്റായിട്ടുള്ള ആഹാരരീതികള്‍ വയര്‍ ചാടുന്നതിലേക്ക് നയിക്കാറുണ്ട്. ഫാസ്റ്റ് ഫുഡുകൾ അമിതമായി കഴിക്കുന്നതും മദ്യപാനവും വയർ ചാടുന്നതിന് കാരണമാകാം.
സ്ട്രെസ്
സ്ട്രെസ് ഹോർമോണുകൾ കാരണം വയർ ചാടുന്ന അവസ്ഥയാണ് സ്‌ട്രെസ് ബെല്ലി. ഒട്ടുമിക്ക ആളുകളിലും കണ്ട് വരുന്നത് ഇതാണ്. സ്‌ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോള്‍ നമ്മളുടെ അടിവയര്‍ കൂടുന്നതിന് കാരണമാകുന്ന അവസ്ഥയാണ് ഇത്.
ഉറക്കക്കുറവ്
ഉറക്കമില്ലായ്മയും പലപ്പോഴും വയർ ചാടുന്നതിന് കാരണമാകാറുണ്ട്. ഒരു ദിവസം 7-8 മണിക്കൂർ ഒരാൾക്ക് ഉറങ്ങാൻ സാധിക്കണം. എന്നാൽ, അമിതമായ ഉറക്കവും ദോഷം ചെയ്യും. 6 മണിക്കൂറില്‍ കുറവ് ഉറങ്ങുന്നവരിലും, 9 മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവരിലും വിസറല്‍ ഫാറ്റ് കൂടുന്നതായി പഠനങ്ങൾ പറയുന്നു. വിസറൽ ഫാറ്റ് കൂടുന്നത് വയർ ചാടുന്നതിനുള്ള കാരണമാകാം.
വ്യായാമമില്ലായ്മ
കൃത്യമായ വ്യായാമം ചെയ്യാതിരിക്കുന്നത് വയർ ചാടുന്നതിന് കാരണമാകും. നല്ല പോലെ വ്യായാമം ചെയ്യുന്നത് വയറിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.
അലർജി
എല്ലാത്തരം ഫുഡ് അലർജികളും വയർ ചാടിക്കില്ല. സീലിയാക് ഡിസീസും ഗ്ലൂട്ടൻ സെൻസിറ്റിവിറ്റിയും പോലുള്ള ഭക്ഷണ അലർജികള്‍ ഇൻഫ്ലമേഷനും വയറ് വലുതാകാനും കാരമായേക്കും.
മരുന്നുകൾ
നിങ്ങൾ പല രോഗങ്ങൾക്കും വേണ്ടി കഴിക്കുന്ന മരുന്നുകൾ ചിലപ്പോൾ വയറ് ചാടുന്നതിനുള്ള കാരണമാകാം. ആൻ്റി ഡിപ്രസൻ്റ്സ്, ഇൻസുലിൻ, സ്റ്റിറോയ്ഡുകൾ തുടങ്ങിയവ കാരണമാകാറുണ്ട്.