ന്യൂസ് ഡെസ്ക്
മഴക്കാലമായി, ഇനി ചര്‍മത്തിനും മുടിക്കും അല്‍പം കൂടുതല്‍ പരിചരണം ആകാം. ചര്‍മത്തിന് അനുയോജ്യമായ ഫേസ് വാഷ് ഉപയോഗിച്ച് ദിവസവും രണ്ട് തവണ മുഖം കഴുകാന്‍ മറക്കരുത്.
ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടയ്ക്കാനും പിഎച്ച് നില നിലനിര്‍ത്താനും ആല്‍ക്കഹോള്‍ ഇല്ലാത്ത നല്ലൊരു ടോണര്‍ ഉപയോഗിക്കുന്നത് നല്ലതാണ്.
മഴക്കാലമാണെങ്കിലും ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ മോയ്‌സചറൈസര്‍ ഉപയോഗിക്കാന്‍ മറക്കരുത്.
മഴയില്ലെങ്കിലും പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ നിര്‍ബന്ധമാണ്.
ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ മുടി വേഗത്തില്‍ പൊട്ടിപ്പോകാന്‍ സാധ്യതയുണ്ട്. അതിനാല്‍ മുടി മുറുക്കിക്കെട്ടുന്നത് ഒഴിവാക്കുക.
മഴക്കാലത്ത് ഏറ്റവും കൂടുതല്‍ ഫംഗസ് ബാധ ഉണ്ടാകുന്നത് നഖങ്ങളിലും വിരലുകള്‍ക്കിടയിലുമാണ്. പുറത്തുപോയി വന്നാലുടന്‍ കാലുകള്‍ സോപ്പിട്ട് കഴുകി തുടച്ച് ഉണക്കണം.
തണുപ്പുള്ള കാലാവസ്ഥയായതിനാല്‍ വെള്ളം കുടിക്കുന്നത് കുറയാന്‍ സാധ്യതയുണ്ട്. എന്നാല്‍ ചര്‍മ്മത്തിന്റെ തിളക്കം നിലനിര്‍ത്താന്‍ ദിവസവും 8-10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.
രോഗപ്രതിരോധ ശേഷി കൂട്ടാന്‍ വിറ്റാമിന്‍ സി അടങ്ങിയ നെല്ലിക്ക, നാരങ്ങ, മറ്റ് പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. എണ്ണമയമുള്ളതും വഴിയോരങ്ങളിലെതുമായ ഭക്ഷണങ്ങള്‍ ഈ സമയത്ത് പരമാവധി ഒഴിവാക്കുക.