ന്യൂസ് ഡെസ്ക്
ഉറക്കക്കുറവ് മദ്യപാനത്തേക്കാൾ മോശമായി നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും.
രാത്രിയില്‍ വൈകിയുള്ള ചാറ്റിംഗ്, ഗേമിംഗ് പരിപാടികള്‍ നിങ്ങളുടെ തലച്ചോറിനെ ദോഷകരമായി ബാധിക്കുന്നു.
ഉറക്കക്കുറവ് ഓര്‍മ്മക്കുറവിനും, ശ്രദ്ധക്കുറവിനും, മാനസികാവസ്ഥയിലെ അനാവശ്യ മാറ്റങ്ങൾക്കും കാരണമാകും.
ശരിയായ ഉറക്കം ഇല്ലെങ്കിൽ, തലച്ചോറില്‍ വലിയ ആഘാതം ദീര്‍ഘകാലത്തേക്ക് ഏല്‍പ്പിക്കും.
എല്ലാ ദിവസവും ഒരേ സമയം ഉറങ്ങാന്‍ ശ്രമിക്കുക.
കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും ഉറങ്ങുക
രാത്രി 9 മണിക്കും വെളുപ്പിന് 4 മണിക്കും ഇടയില്‍ നിങ്ങള്‍ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പാക്കുക