ആത്മവിശ്വാസമില്ലായ്മ മുതല്‍ ശാരീരിക പ്രശ്‌നങ്ങള്‍ വരെ; അധികമായാല്‍ ഇന്‍സ്റ്റഗ്രാമും വിഷമാകും

ന്യൂസ് ഡെസ്ക്

സോഷ്യല്‍മീഡിയ ഇല്ലെങ്കില്‍ ഒന്നും നടക്കില്ലെന്ന അവസ്ഥയിലാണ് കാര്യങ്ങള്‍.

Image: freepik

എന്നാല്‍ ഇതിന്റെ അമിതോപയോഗം നമ്മുടെ കുറേ നല്ല സമയങ്ങളും ചിന്തകളും കൂടി കവര്‍ന്നെടുക്കുന്നതായി തോന്നിയിട്ടുണ്ടോ?

Image: Freepik

സോഷ്യല്‍മീഡിയ അഡിക്ഷന്റെ ദൂഷ്യഫലങ്ങളെന്തൊക്കെയാണെന്ന് നോക്കാം:

Image: freepik

വിഷാദം, ഉത്കണ്ഠ: സോഷ്യല്‍മീഡിയയില്‍ കാണുന്നവരുടെ ജീവിതവുമായി നമ്മുടെ ജീവിതം താരതമ്യം ചെയ്യും.

ഇത് വിഷാദത്തിനും പിരിമുറുക്കത്തിനും കാരണമാകും. ആളുകള്‍ അവരുടെ നല്ല നിമിഷങ്ങള്‍ മാത്രമാണ് പങ്കുവെക്കുന്നത് എന്ന് ഓര്‍ക്കുക.

Image: Freepik

ആത്മവിശ്വാസക്കുറവ്: ലൈക്കുകളുടെയും കമന്റുകളുടെയും എണ്ണം പോലും നിങ്ങളുടെ ആത്മവിശ്വാസത്തെ ബാധിച്ചേക്കാം

സമൂഹത്തില്‍ നിന്നുള്ള ഒറ്റപ്പെടല്‍: യഥാര്‍ത്ഥ ബന്ധത്തിന് പകരംവെക്കാന്‍ മറ്റൊന്നിനുമാകില്ല. അത് മറക്കരുത്.

Image: freepik

ഉറക്കക്കുറവ്, കാഴ്ചാ പ്രശ്‌നങ്ങള്‍, വ്യായാമമില്ലായ്മ, ശ്രദ്ധക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങളും ഇതിനൊപ്പം സംഭവിക്കുന്നു.

News Malayalam 24x7

സോഷ്യല്‍മീഡിയ അഡിക്ഷന്‍ കുറയ്ക്കാനായി ദിവസവും ഉപയോഗത്തിന് സമയപരിധി നിശ്ചയിക്കുക

Image: Freepik

ഫോണ്‍ സ്‌ക്രീന്‍ സമയം കുറയ്ക്കുക, നോട്ടിഫിക്കേഷനുകള്‍ ഓഫ് ചെയ്യുക, സോഷ്യല്‍ മീഡിയ ആപ്പുകള്‍ ഡിലീറ്റ് ചെയ്യുക

Image: Freepik