പോഷകങ്ങളുടെ കലവറയായ പാലക്ക്; പക്ഷേ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കൂ

ന്യൂസ് ഡെസ്ക്

പോഷകങ്ങളുടെ കലവറയാണ് പാലക്ക് അഥവാ ഇന്ത്യന്‍ സ്പിനാച്ച്. വിറ്റാമിന്‍ A, C, K, B കോംപ്ലക്‌സ്, ഇരുമ്പ്, ഫോളിക് ആസിഡ്, മഗ്‌നീഷ്യം, കോപ്പര്‍, സിങ്ക്, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയാല്‍ സമ്പുഷ്ടമാണിത്.

Image: Freepik

വിറ്റാമിന്‍ ഇയും മറ്റ് ആന്റിഓക്സിഡന്റുകളും പാലക്കില്‍ ധാരളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും അണുബാധകളില്‍ നിന്ന് സംരക്ഷണം നല്‍കാനും സഹായിക്കുന്നു.

Image: Freepik

പാലക്കില്‍ അടങ്ങിയിട്ടുള്ള ഇരുമ്പ് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.

Image: freepik

ഇതില്‍ അടങ്ങിയിട്ടുള്ള ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍ തുടങ്ങിയ ആന്റിഓക്സിഡന്റുകള്‍ കാഴ്ചശക്തി മെച്ചപ്പെടുത്താനും തിമിരം, മാക്യുലാര്‍ ഡീജനറേഷന്‍ തുടങ്ങിയ നേത്രരോഗങ്ങളെ തടയാനും സഹായിക്കുന്നു.

Masha Gontar/freepik

രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതിലെ നൈട്രേറ്റുകള്‍ രക്തയോട്ടം മെച്ചപ്പെടുത്തുന്നു.

Image: Freepik

പാലക്കില്‍ വിറ്റാമിന്‍ K, കാല്‍സ്യം എന്നിവ ധാരാളമുണ്ട്. ഇത് എല്ലുകളുടെ ബലം നിലനിര്‍ത്താന്‍ സഹായിക്കുന്നു.

Image: Freepik

പാലക്കിലെ ആന്റിഓക്സിഡന്റുകള്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇത് കൊളാജന്റെ ഉത്പാദനം വര്‍ധിപ്പിച്ച് ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു.

Image: Freepik

പാലക്കിലെ കാല്‍സ്യം ഓക്സലേറ്റ് വൃക്കകളില്‍ അടിഞ്ഞുകൂടി കല്ലുകള്‍ ഉണ്ടാകാന്‍ കാരണമായേക്കാം. വൃക്കയിലെ കല്ലുകളുള്ളവര്‍ പാലക്കിന്റെ ഉപയോഗം നിയന്ത്രിക്കുന്നത് നല്ലതാണ്.

Image: Freepik

പാലക്കിലെ ഗോയിട്രോജന്‍ എന്ന പദാര്‍ത്ഥം അടങ്ങിയിട്ടുള്ളതിനാല്‍ ഇത് അമിതമായി കഴിക്കുന്നത് ശരീരത്തിലെ അയോഡിന്റെ ആഗിരണത്തെ തടസ്സപ്പെടുത്തുകയും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ ബാധിക്കാം

Image: Gemini

പാലക്കില്‍ ധാരാളമായി അടങ്ങിയിട്ടുള്ള വിറ്റാമിന്‍ K രക്തം കട്ടപിടിക്കുന്നത് തടയുന്ന മരുന്നുകളുടെ ഫലത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ അത്തരം മരുന്നുകള്‍ കഴിക്കുന്നവര്‍ ഡോക്ടറുടെ നിര്‍ദ്ദേശം തേടണം.

Image: freepik