ന്യൂസ് ഡെസ്ക്
സാധാരണയേക്കാള്‍ കൂടുതല്‍ ദാഹവും വായയും തൊണ്ടയും വരണ്ടിരിക്കുന്നതായും തോന്നുന്നുണ്ടോ?
അല്ലെങ്കില്‍ മൂത്രമൊഴിക്കുന്നതിന്റെ അളവ് കുറവാണോ? മൂത്രത്തിന് കടുത്ത മഞ്ഞ നിറമോ കടും ചുവപ്പ് കലര്‍ന്ന നിറവുമാണോ?
വലിയ ശാരീകാധ്വാനം ഇല്ലാതെ തന്നെ ക്ഷീണം തോന്നുന്നുണ്ടോ? നേരിയ തലവേദനയുണ്ടോ? ഇത്രയും ലക്ഷണങ്ങളുണ്ടെങ്കില്‍ ശരീരത്തില്‍ ജലാംശം കുറവായിരിക്കും.
കടുത്ത നിര്‍ജലീകരണമുണ്ടെങ്കില്‍ ശക്തമായ ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടാം.
ചര്‍മ്മം വല്ലാതെ വരണ്ടിരിക്കുകയും ഇലാസ്തികത നഷ്ടപ്പെടുകയും ചെയ്യുക.
കണ്ണുകള്‍ കുഴിഞ്ഞതായി തോന്നുക, ഹൃദയം സാധാരണയേക്കാള്‍ വേഗത്തില്‍ മിടിക്കുക, തലകറക്കം അനുഭവപ്പെടുക, ബോധക്ഷയം എന്നിവയും നിര്‍ജലീകരണം മൂലമാകാം.