സൂക്ഷിച്ചു ചെയ്തില്ലെങ്കില്‍ ചെവി പോകും; ഇയര്‍ പിയേഴ്‌സിങ്ങിനു മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

ന്യൂസ് ഡെസ്ക്

ഇയര്‍ പിയേഴ്‌സിങ് ഇപ്പോള്‍ ട്രെന്‍ഡിങ് ആണല്ലോ, ആരെങ്കിലും ചെയ്യുന്നത് കണ്ട് അനുകരിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം

Image: Adobe stock

നല്ല വൃത്തിയുള്ളതും വിശ്വസിക്കാന്‍ കഴിയുന്നതുമായ ഒരു സ്ഥാപനം തിരഞ്ഞെടുക്കുക.

Image: Liana Dudnik/freepik

അണുവിമുക്തമാക്കിയ സൂചികള്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക

Image: Adobe stock

ചിലര്‍ക്ക് ലോഹങ്ങളോട് അലര്‍ജിയുണ്ടാകാന്‍ സാധ്യതയുണ്ട്. അങ്ങനെയുള്ളവര്‍ക്ക് സ്വര്‍ണമോ ടൈറ്റാനിയമോ പോലുള്ള ഹൈപ്പോഅലര്‍ജനിക് ലോഹങ്ങള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.

Image: Adobe stock

പിയേഴ്‌സിങ് ചെയ്തതിനു ശേഷം ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നതുപോലെ വൃത്തിയാക്കണം. കൈ കഴുകാതെ പിയേഴ്‌സിങ്ങില്‍ തൊടാതിരിക്കാന്‍ ശ്രദ്ധിക്കുക.

Image: Adobe stock

അസ്വാഭാവികമായ മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണണം

Image: Adobe stock

നിങ്ങള്‍ക്ക് എന്തെങ്കിലും രോഗങ്ങളോ രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട എന്തങ്കിലും അസുഖങ്ങളോ ഉണ്ടെങ്കില്‍ പിയേഴ്‌സിങ്ങിന് മുമ്പ് ഡോക്ടറെ കാണണം.

Image: Adobe stock