ന്യൂസ് ഡെസ്ക്
രാവിലെ ഫ്രഷ് ആയി ഉണരണമെങ്കില്‍ രാത്രി നല്ല ഉറക്കം കിട്ടണം. അതിനായി രാത്രി മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കാം
ബദാം, ചീര, വാഴപ്പഴം എന്നിവ രാത്രി കഴിക്കുന്നത് പേശികള്‍ക്ക് അയവ് വരുത്താനും നല്ല ഉറക്കത്തിനും സഹായിക്കും
രാത്രി ഉറങ്ങുന്നതിന് മുന്‍പ് ഒരു ഗ്ലാസ്സ് ചെറുചൂടുള്ള പാല്‍ കുടിക്കുന്നത് നല്ലതാണ്
രാത്രിയില്‍ അമിതമായി എണ്ണയും മസാലയും ചേര്‍ന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക. ഇത് ദഹനക്കേടുണ്ടാക്കി ഉറക്കം കെടുത്തും
രാവിലെ എഴുന്നേറ്റ ഉടന്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് നിര്‍ജലീകരണം തടയും
രാവിലെ ചായയ്ക്കും കാപ്പിക്കും മുമ്പ് 4-5 കുതിര്‍ത്ത ബദാമോ ഒരു ഈന്തപ്പഴമോ കഴിക്കുന്നത് ശരീരത്തിന് ഊര്‍ജം നല്‍കും
ഇഞ്ചി ചേര്‍ത്ത ചായയോ ചെറുചൂടുള്ള നാരങ്ങാവെള്ളമോ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും ഉന്മേഷം നല്‍കുകയും ചെയ്യും
ബ്രേക്ക് ഫാസ്റ്റ് ഒരിക്കലും ഒഴിവാക്കരുത്. ഓട്‌സ്, മുട്ട, ചെറുപയര്‍ പുഴുങ്ങിയത്, കടലക്കറി കൂട്ടിയ പുട്ട്, അല്ലെങ്കില്‍ ഇഡ്ഡലി-സാമ്പാര്‍ എന്നിവ നല്ലതാണ്