ന്യൂസ് ഡെസ്ക്
ചർമസംരക്ഷണത്തിനും സൗന്ദര്യത്തിനും സഹായിക്കുന്നവയിൽ ഏറ്റവും പ്രധാനിയാണ് വൈറ്റമിൻ ഇ ഓയിൽ. ഇത് ചർമത്തിനും മുടിക്കുമെല്ലാം ഏറെ നല്ലതാണ്. കറ്റാര്‍വാഴ, ബദാം പോലുള്ളവയില്‍ വൈറ്റമിന്‍ ഇ അടങ്ങിയിട്ടുണ്ട്.
വൈറ്റമിൻ ക്യാപ്സ്യൂളുകളിൽ നിന്നും വൈറ്റമിൻ ഇ ലഭിക്കും. ക്യാപ്സ്യൂളുകൾ പൊട്ടിച്ച് ഓയിലെടുത്താൽ അത് പല കാര്യങ്ങൾക്ക് വേണ്ടിയും ഉപയോഗിക്കാം. ഓയിലിൻ്റെ ഉപയോഗങ്ങളും ഗുണങ്ങളും എന്തൊക്കെയെന്ന് നോക്കാം...
സ്ട്രെച്ച് മാർക്കുകൾ
സ്ട്രെച്ച് മാർക്കുകൾ അകറ്റാനുള്ള പ്രധാനപ്പെട്ട മാർഗമാണ് വൈറ്റമിൻ ഇ ഓയിൽ. സ്ഥിരമായി ഓയിൽ മുഖത്തോ ശരീരത്തിലോ പുരട്ടിയാൽ സ്ട്രെച്ച് മാർക്കുകൾ പോയിക്കിട്ടും. മുറിവുകൾ കൊണ്ട് ഉണ്ടാകുന്ന കലകൾ മായ്ക്കാനും ഓയിൽ നല്ലതാണ്.
ഡാർക്ക് സർക്കിളുകൾ
കണ്ണിനു ചുറ്റുമുള്ള കറുപ്പ് പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ്. ഇവ അകറ്റാൻ നല്ലൊരു മാർഗമാണ് വൈറ്റമിൻ ഇ ഓയിലുകളുടെ ഉപയോഗം. കൺതടത്തിലെ ചുളിവുകൾ നീക്കാനും ഓയിലിൻ്റെ ഉപയോഗം ഗുണം ചെയ്യും.
ആൻ്റി ഏജിങ്
ചര്‍മത്തിന് പ്രായക്കുറവ് തോന്നിപ്പിക്കുന്നതാണ് വൈറ്റമിൻ ഇ ഓയിലിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഗുണം. ചർമത്തിലെ ചുളിവുകൾ മായ്ക്കുകയും ചെയ്യുന്നു.
സൺസ്ക്രീൻ
നിങ്ങളുടെ സൺസ്‌ക്രീൻ പുരട്ടുന്നതിന് മുമ്പായി വൈറ്റമിന്‍ ഇ ഓയിൽ നേരിട്ട് ചർമത്തിൽ പുരട്ടുന്നത് ഗുണം ചെയ്യും. സൂര്യരശ്മികൾ ശരീരത്തിലേൽക്കുന്നത് മൂലമുണ്ടാകുന്ന സ്കിൻ ഡാമേജുകളും കരുവാളിപ്പുമെല്ലാം അകറ്റാൻ ഓയിൽ ഉപയോഗിക്കാം.
ലിപ് കെയർ
ചുണ്ടുകളുടെ ആരോഗ്യം നിലനിർത്തുന്നതിനും നല്ലൊരു മാർഗമാണ് വൈറ്റമിൻ ഇ ഓയിൽ. വരണ്ട ചുണ്ടുകൾ അകറ്റാനും ചുണ്ടുകളിൽ ജലാംശം നിലനിർത്തുന്നതിനും പതിവായി ഓയിൽ ഉപയോഗിക്കാം. ലിപ് ബാമിന് പകരമായും ഇത് ഉപയോഗിക്കാവുന്നതാണ്.