മുഖത്തിന് തിളക്കം മുതല്‍ ചുളിവ് കുറയ്ക്കാന്‍ വരെ; ചര്‍മ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം

ന്യൂസ് ഡെസ്ക്

എല്ലാവിധ ചര്‍മപ്രശ്‌നങ്ങള്‍ക്കും ഒരു ഒറ്റമൂലിയുണ്ടോ? ഉണ്ടെങ്കില്‍ അത് ചന്ദനമാണ്.

Image: Freepik

പരമ്പരാഗതമായി സൗന്ദര്യ സംരക്ഷണത്തിന് ചന്ദനം അരച്ച് തേക്കാറുണ്ട്.

Image: freepik

ചന്ദനം അരച്ച് മുഖത്ത് തേക്കുന്നത് ചര്‍മത്തിന്റെ തിളക്കം വര്‍ധിപ്പിക്കാനും നിറം മെച്ചപ്പെടുത്താനും സഹായിക്കും

Image: Freepik

മുഖക്കുരുവിന്റെ പാടുകള്‍ മായ്ക്കാനും മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കാനും ചന്ദനം പുരട്ടുന്നത് നല്ലതാണ്.

Image: Freepik

വരണ്ട ചര്‍മത്തില്‍ തേന്‍, പാല്‍ എന്നിവയ്‌ക്കൊപ്പം ചന്ദനം ചേര്‍ത്ത് പുരട്ടിയാല്‍ ഈര്‍പ്പം നിലനിര്‍ത്താനും മൃദുത്വം വര്‍ധിപ്പിക്കാനും സഹായിക്കും.

Image: freepik

ചര്‍മത്തിലെ ചുളിവുകളും വരകളും കുറയ്ക്കാന്‍ ചന്ദനം അരച്ച് ദിവസവും പുരട്ടുന്നത് നല്ലതാണ്. ഇത് യുവത്വം നിലനിര്‍ത്താന്‍ സഹായിക്കും

Image: Freepik

സൂര്യപ്രകാശമേറ്റുള്ള കരുവാളിപ്പ് മാറാന്‍ ചന്ദനം അരച്ച് തേക്കുന്നത് ഉത്തമമാണ്. സ്വാഭാവിക നിറം വീണ്ടെടുക്കാന്‍ കറ്റാര്‍വാഴ നീരുമായി ചേര്‍ത്ത് തേക്കാം.

Image: freepik

എണ്ണമയമുള്ള ചര്‍മത്തില്‍ ചന്ദനവും റോസ് വാട്ടറുമായി ചേര്‍ത്ത് പുരട്ടാം

Image: freepik

ചന്ദനം അരച്ച് തേച്ച് 15-20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുന്നത് നല്ല ഫലം നല്‍കും.

Image: freepik