ന്യൂസ് ഡെസ്ക്
ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നിറഞ്ഞ പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ശരീരത്തിനാവശ്യമായ വിറ്റാമിനുകള്‍, ധാതുക്കളും ഇവ നല്‍കും.
പച്ചക്കറികള്‍ വേവിച്ചോ, സാലഡ് രൂപത്തിലോ, കറിയിലോ ചേര്‍ത്ത് കഴിക്കാവുന്നതാണ്
ചീര, മുരിങ്ങയില, കാബേജ്, പോലുള്ള ഇലക്കറികള്‍ വിറ്റാമിന്‍ എ, സി, കെ എന്നിവയുടെയും അയണ്‍, കാല്‍സ്യം തുടങ്ങിയ ധാതുക്കളുടെയും ഉറവിടമാണ്.
ഇവ കാഴ്ചശക്തി വര്‍ധിപ്പിക്കാനും എല്ലുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു.
വിറ്റാമിന്‍ സി, കെ, നാരുകള്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് ബ്രോക്കോളി. ഇത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ദഹനത്തിനും വളരെ നല്ലതാണ്.
വിറ്റാമിന്‍ എയുടെ പ്രധാന ഉറവിടമാണ് കാരറ്റ്. ബീറ്റാ കരോട്ടിന്‍ എന്ന ആന്റിഓക്സിഡന്റ് കാരറ്റില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാനും ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നു
വിറ്റാമിന്‍ സി, പൊട്ടാസ്യം എന്നിവയും ലൈക്കോപീന്‍ പോലുള്ള ആന്റിഓക്സിഡന്റുകളും തക്കാളിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഇത് ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. തക്കാളി വേവിച്ച് കഴിക്കുമ്പോള്‍ ലൈക്കോപീന്‍ കൂടുതല്‍ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടും.
നാരുകള്‍, വിറ്റാമിന്‍ സി, കെ എന്നിവ വെണ്ടക്കയില്‍ അടങ്ങിയിരിക്കുന്നു.
ഇത് ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിന് സഹായിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യും.
വെള്ളം ധാരാളമായി അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് വെള്ളരി. ഇത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു. കൂടാതെ, വിറ്റാമിന്‍ കെ, പൊട്ടാസ്യം എന്നിവയും ഇതിലുണ്ട്.