സോക്‌സ് ധരിക്കാന്‍ മറക്കണ്ട, പലതുണ്ട് ഗുണങ്ങള്‍

ന്യൂസ് ഡെസ്ക്

കാലില്‍ സോക്‌സ് ധരിക്കുന്നത് വെറും ഫാഷന്‍ സ്റ്റേറ്റ്‌മെന്റ് മാത്രമല്ല, അതിന് ചില ആരോഗ്യ ഗുണങ്ങളുണ്ട്.

Image: Freepik

പാദങ്ങള്‍ നേരിട്ട് ഷൂസിലോ ചെരിപ്പിലോ ഉരസുമ്പോള്‍ ഉണ്ടാകുന്ന മുറിവുകളും കുമിളകളും അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ സോക്‌സ് സഹായിക്കും.

Image: Freepik

അഴുക്കും പൊടിയും പാദത്തില്‍ നേരിട്ട് പതിക്കുന്നത് ഒഴിവാക്കാന്‍ സോക്‌സ് ധരിക്കുന്നതിലൂടെ സഹായിക്കും.

Image: Freepik

പാദങ്ങളിലെ വിയര്‍പ്പ് സോക്‌സ് വലിച്ചെടുക്കുന്നതിനാല്‍ പാദത്തിലെ ബാക്ടീരിയകളുടെ വളര്‍ച്ച കുറയ്ക്കുകയും ദുര്‍ഗന്ധം കുറക്കാനും സഹായിക്കും.

Image: Freepik

പാദങ്ങളില്‍ ഉണ്ടാകുന്ന വിയര്‍പ്പ് വലിച്ചെടുത്ത് സോക്‌സ് പാദങ്ങള്‍ വരണ്ടതാക്കി നിലനിര്‍ത്തുന്നു. ഫംഗസ് ബാധ തടയാന്‍ ഇത് സഹായിക്കും.

Image: Freepik

തണുപ്പുള്ള കാലാവസ്ഥയില്‍ സോക്‌സ് ധരിക്കുന്നത് പാദങ്ങള്‍ക്ക് ആവശ്യമായ ചൂട് നല്‍കി ശരീരം തണുക്കാതെ നിലനിര്‍ത്തും.

Image: Freepik

രാത്രിയില്‍ സോക്‌സ് ധരിക്കുന്നത് പാദങ്ങളിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താനും ശരീരത്തിന്റെ താപനില ക്രമീകരിക്കാനും അതുവഴി നല്ല ഉറക്കം ലഭിക്കാനും സഹായിക്കുമെന്ന് ചില പഠനങ്ങള്‍ പറയുന്നു.

Image: Freepik

കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോഴും കൂടുതല്‍ സമയം നടക്കുമ്പോഴും, കട്ടിയുള്ള സോക്‌സുകള്‍ പാദങ്ങള്‍ക്ക് അധിക കുഷ്യനിംഗ് നല്‍കും.

Image: MANU EME/freepik

ഷൂസുകള്‍ പാദങ്ങളില്‍ കൃത്യമായി ഉറച്ചുനില്‍ക്കാന്‍ സോക്‌സ് സഹായിക്കുന്നു. സോക്‌സ് തിരഞ്ഞെടുക്കുമ്പോള്‍ കോട്ടണ്‍, സിന്തറ്റിക്, വൂള്‍ എന്നിവ നോക്കി എടുക്കണം. ശരിയായ വലുപ്പത്തിലുള്ളതുമായിരിക്കണം.

Image: Freepik