ന്യൂസ് ഡെസ്ക്
ഇഞ്ചിയിലെ 'ജിഞ്ചറോള്‍' എന്ന ഘടകം ദഹനപ്രക്രിയ വേഗത്തിലാക്കുന്നു. ഭക്ഷണത്തിന് ശേഷം ചെറിയൊരു കഷ്ണം ഇഞ്ചി ചവയ്ക്കുന്നതോ ഇഞ്ചി ചായ കുടിക്കുന്നതോ ഗ്യാസ് പെട്ടെന്ന് മാറാന്‍ സഹായിക്കും.
തൈരിലും മോരിലും അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്‌സ് ദഹനം സുഗമമാക്കുകയും വയറിലെ ഗ്യാസ് കുറയ്ക്കുകയും ചെയ്യുന്നു. മോരില്‍ അല്പം കായവും ഇഞ്ചിയും ചേര്‍ത്ത് കുടിക്കുന്നത് ഏറെ ഫലപ്രദമാണ്.
പപ്പായയില്‍ അടങ്ങിയിരിക്കുന്ന 'പപ്പെയ്ന്‍' എന്ന എന്‍സൈം ദഹനത്തെ സഹായിക്കുന്നു. പ്രത്യേകിച്ച് മാംസാഹാരം കഴിച്ചതിനുശേഷം പപ്പായ കഴിക്കുന്നത് ഗ്യാസ് വരുന്നത് തടയാന്‍ സഹായിക്കും.
ഭക്ഷണത്തിന് ശേഷം അല്പം പെരുംജീരകം ചവയ്ക്കുന്നത് ശീലമാക്കുക. ഇത് കുടലിലെ പേശികള്‍ക്ക് ആശ്വാസം നല്‍കുകയും ഗ്യാസ് പുറത്തുപോകാന്‍ സഹായിക്കുകയും ചെയ്യുന്നു.
ശരീരത്തിലെ പിഎച്ച് നില കൃത്യമായി നിലനിര്‍ത്താനും അസിഡിറ്റിയും ഗ്യാസ് ട്രബിളും കുറയ്ക്കാനും കരിക്കിന്‍ വെള്ളം മികച്ചതാണ്.