ന്യൂസ് ഡെസ്ക്
മുതിര്‍ന്ന ഒരു വ്യക്തിക്ക് ദിവസം 7 മുതല്‍ 9 മണിക്കൂര്‍ വരെ ഉറക്കം ആവശ്യമാണ്.
ആവശ്യമായതിലും കുറവ് ഉറങ്ങിയാല്‍ നിങ്ങള്‍ക്ക് എന്തൊക്കെ മാറ്റങ്ങള്‍ സംഭവിക്കുമെന്ന് അറിയുമോ?
ശ്രദ്ധക്കുറവ്, ഓര്‍മക്കുറവ്, തീരുമാനങ്ങളെടുക്കാനുള്ള പ്രയാസം, സാധാരണ ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യാന്‍ കൂടുതല്‍ സമയമെടുക്കുക തുടങ്ങി
പെട്ടെന്ന് ദേഷ്യം വരാനും, അസ്വസ്ഥത തോന്നാനും, വിഷാദത്തിലാകാന്‍ വരെ സാധ്യതയുണ്ട്.
ഉറക്കം ശരിയായില്ലെങ്കില്‍ ശരീരത്തിന് കഠിനമായ ക്ഷീണവും മയക്കവും അനുഭവപ്പെടാം
ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുമ്പോള്‍ വേഗത്തില്‍ തളര്‍ന്നുപോകാന്‍ സാധ്യതയുണ്ട്.
മതിയായ ഉറക്കം ലഭിക്കാത്തത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തും.
കണ്ണിന് താഴെ കറുത്ത പാടുകളും ചിലര്‍ക്ക് ഉറക്കക്കുറവ് കാരണം തലവേദനയും അനുഭവപ്പെടാം. ജോലിയില്‍ ശ്രദ്ധിക്കാത്തത് കാരണം പിഴവുകള്‍ ഉണ്ടാവാം.
പതിവായി ഉറക്കക്കുറവുണ്ടായാല്‍ പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍, അമിതവണ്ണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം.