ആദ്യം കയ്ക്കും പിന്നെ മധുരിക്കും; ഒരു മാസം പഞ്ചസാര ഒഴിവാക്കിയാലുള്ള മാറ്റങ്ങള്‍

ന്യൂസ് ഡെസ്ക്

ആദ്യത്തെ ഒരാഴ്ച

അമിതമായ ക്ഷീണവും തലവേദനയും: പെട്ടെന്ന് പഞ്ചസാര ഒഴിവാക്കിയാല്‍ തലച്ചോറിന് ആവശ്യമായ ഗ്ലൂക്കോസ് കുറയുന്നു.

Image: Pepino_de_mar/Freepik

ഇത് പലപ്പോഴും ആദ്യ ദിവസങ്ങളില്‍ കടുത്ത തലവേദനയ്ക്കും ക്ഷീണത്തിനും കാരണമാകാം. പക്ഷെ, ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ശരീരം പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടും.

Image: Freepik

മാനസികാവസ്ഥയിലെ മാറ്റങ്ങള്‍: പഞ്ചസാര ഒരുതരം ആസക്തി ഉണ്ടാക്കുന്നതിനാല്‍ ഇത് ഒഴിവാക്കുമ്പോള്‍ പെട്ടെന്ന് ദേഷ്യം വരിക, അസ്വസ്ഥത തോന്നുക, അല്ലെങ്കില്‍ ചെറിയ വിഷാദം എന്നിവയൊക്കെ ചിലരില്‍ കണ്ടേക്കാം.

Image: Pepino_de_mar/Freepik

ഭക്ഷണത്തോടുള്ള ആഗ്രഹം കുറയുന്നു: ദിവസവും മധുരം കഴിച്ചുകൊണ്ടിരുന്ന ഒരു വ്യക്തിക്ക് അത് പൂര്‍ണ്ണമായി ഒഴിവാക്കുമ്പോള്‍, മധുരപലഹാരങ്ങളോടും മധുരമുള്ള ഭക്ഷണത്തോടുമുള്ള ആഗ്രഹം പതിയെ കുറഞ്ഞുതുടങ്ങും.

Image: Freepik

രണ്ടാമത്തെ ആഴ്ച

ഉന്മേഷം വര്‍ധിക്കുന്നു: ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് സ്ഥിരമായി നിലനിര്‍ത്താന്‍ ശരീരം ശീലിച്ചു തുടങ്ങും. ക്ഷീണം കുറഞ്ഞ് കൂടുതല്‍ ഉന്മേഷം തോന്നും.

ഊര്‍ജ്ജസ്വലത വര്‍ധിക്കുന്നത് നിങ്ങള്‍ക്ക് സ്വയം തിരിച്ചറിയാം.

Image: Freepik

ഉറക്കം മെച്ചപ്പെടും: പഞ്ചസാര കുറയ്ക്കുന്നത് ഇന്‍സുലിന്‍ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും, ഇത് രാത്രിയിലെ ഉറക്കത്തെ മെച്ചപ്പെടുത്തും

Image: Freepik

ശരീരഭാരം കുറയുന്നു: പഞ്ചസാര ഒഴിവാക്കുമ്പോള്‍ കലോറിയുടെ അളവ് ഗണ്യമായി കുറയുന്നു. ഇത് സ്വാഭാവികമായും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.

Image: Freepik

അവസാനത്തെ രണ്ടാഴ്ച

ചര്‍മത്തിലുണ്ടാകുന്ന മാറ്റം: പഞ്ചസാരയുടെ അമിത ഉപയോഗം ചര്‍മ്മത്തിലെ ചുളിവുകള്‍ക്കും, കുരുക്കള്‍ക്കും കാരണമാകും. പഞ്ചസാര പൂര്‍ണ്ണമായി ഒഴിവാക്കുമ്പോള്‍ ചര്‍മ്മം കൂടുതല്‍ തിളക്കമുള്ളതും ആരോഗ്യകരമുള്ളതുമായി മാറും.

Image: Pepino_de_mar/Freepik

ദഹന പ്രശ്‌നങ്ങള്‍ കുറയുന്നു: പഞ്ചസാര ഒഴിവാക്കുന്നത് വയറുവേദന, നെഞ്ചെരിച്ചില്‍, ഗ്യാസ് പോലുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.

Image: Freepik

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു: പഞ്ചസാര ഒഴിവാക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കും. കൂടാതെ, ടൈപ്പ് 2 പ്രമേഹമുള്ളവര്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കും.

Image: Freepik

പഞ്ചസാര ഒഴിവാക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. സ്വയം തീരുമാനമെടുക്കുന്നതിന് മുമ്പ് ആരോഗ്യവിദഗ്ധരുടെ ഉപദേശങ്ങള്‍ കൂടി സ്വീകരിക്കണം.

Image: Freepik