ന്യൂസ് ഡെസ്ക്
സവാളയുടെ പുറത്ത് ഈ കറുത്ത പൊടിയുണ്ടോ?
പലപ്പോഴും സവാളയുടെ പുറത്ത് കറുത്ത പൊടി കണ്ടിട്ടില്ലേ? എന്താണിത്? അപകടാരിയാണോ?
ആസ്പര്‍ജില്ലസ് നൈജര്‍ എന്ന് വിളിക്കുന്ന ഒരുതരം പൂപ്പലാണിത്.
സാധാരണയായി സവാളയുടെ ഏറ്റവും പുറത്തുള്ള ഉണങ്ങിയ തൊലിയിലാണ് ഇത് കാണപ്പെടാറ്.
ആ പാളികള്‍ പൂര്‍ണ്ണമായും കളഞ്ഞ്, ഉള്ളിലുള്ള ഭാഗം കഴുകി ഉപയോഗിക്കാം.
എന്നാല്‍ ഈ പൂപ്പല്‍ ഉള്ളിലെ പാളികളിലേക്ക് വ്യാപിക്കുകയോ, സവാളയ്ക്ക് ദുര്‍ഗന്ധമോ ഉണ്ടെങ്കില്‍ ഉപയോഗിക്കരുത്.
ചില ഘട്ടങ്ങളില്‍ പൂപ്പല്‍ അപകടകാരിയാകും. മൈക്കോടോക്‌സിന്‍ പോലുള്ള വിഷവസ്തുക്കള്‍ ഉത്പാദിപ്പിക്കാന്‍ സാധ്യതയുണ്ട്.
ഇവ കൂടുതല്‍ അളവില്‍ ആവര്‍ത്തിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് അപകടമാണ്. പ്രത്യേകിച്ച് പ്രതിരോധ ശേഷി കുറവുള്ളവര്‍ക്ക്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ അലര്‍ജിയോ ഉള്ളവരും ഇത് ഒഴിവാക്കണം.
കറുത്ത പാടുകള്‍ കാണുന്ന എല്ലാ ഉണങ്ങിയ പുറംതൊലികളും ശ്രദ്ധയോടെ കളയുക. പൂപ്പലുള്ള സവാള കൈകാര്യം ചെയ്ത ശേഷം കൈകളും കത്തിയും കട്ടിംഗ് ബോര്‍ഡും നന്നായി കഴുകണം.
സവാള തണുത്തതും വരണ്ടതും നല്ല വായുസഞ്ചാരമുള്ളതുമായ സ്ഥലത്ത് സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക.