ന്യൂസ് ഡെസ്ക്
മനുഷ്യരില്‍ മരണത്തിനു വരെ കാരണമാകുന്ന മാരക വൈറസാണ് എബോള. ലോകത്തിലെ ഏറ്റവും അപകടകാരിയായ പകര്‍ച്ചവ്യാധികളില്‍ ഒന്ന്
ഫിലോവിരിഡേ കുടുംബത്തില്‍പെട്ട വൈറസിന് നൂല്‍ പോലെയോ അല്ലെങ്കില്‍ '6' എന്ന രൂപത്തിലോ ഉള്ള പ്രത്യേക ഘടനയാണുള്ളത്.
1976-ല്‍ ആഫ്രിക്കയിലെ കോംഗോയിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്. വായുവിലൂടെ പകരുന്ന രോഗമല്ല എബോള
രോഗവാഹികളായ വവ്വാലുകള്‍, കുരങ്ങുകള്‍ എന്നിവയുടെ മാംസത്തിലൂടെയോ സ്രവങ്ങളിലൂടെയോ രോഗം മനുഷ്യരിലെത്താം
രോഗബാധിതരായ മനുഷ്യരുടെ രക്തം, വിയര്‍പ്പ്, ഉമിനീര്‍, വിസര്‍ജ്ജ്യം തുടങ്ങിയ സ്രവങ്ങളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നത് വഴി മനുഷ്യരിലേക്കും രോഗം വ്യാപിക്കാം. രോഗികളുടെ മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നതിലൂടെയും പടരാം
രോഗലക്ഷണങ്ങള്‍: പെട്ടന്നുണ്ടാകുന്ന കടുത്ത പനി, കടുത്ത തലവേദന, പേശി വേദന, ഛര്‍ദ്ദി, വയറിളക്കം, തൊണ്ടവേദന. വൈറസ് ശരീരത്തില്‍ പ്രവേശിച്ച് 2 മുതല്‍ 21 ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങാം
രോഗം മൂര്‍ച്ഛിക്കുമ്പോള്‍ കണ്ണുകള്‍, മൂക്ക്, വായ്, മലദ്വാരം എന്നിവയിലൂടെ രക്തസ്രാവമുണ്ടാകാം. ഇതാണ് മരണത്തിലേക്ക് നയിക്കുന്നത്.
എബോള ബാധിക്കുന്നവരില്‍ 50 മുതല്‍ 90 ശതമാനം വരെയാണ് മരണനിരക്ക്. കൃത്യമായ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ച് മരണം സംഭവിക്കാം.
വ്യക്തിശുചിത്വം പാലിക്കുക, രോഗലക്ഷണങ്ങള്‍ ഉള്ളവരുമായി അടുത്തിടപഴകാതിരിക്കുക, രോഗബാധിത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കുക, രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടുക, മറ്റുള്ളവരില്‍ നിന്നും ഐസൊലേഷനില്‍ കഴിയുകയും ചെയ്യുക എന്നിവ മാത്രമാണ് പ്രതിരോധ മാര്‍ഗങ്ങള്‍.