'മ്യാവൂ... മ്യാവൂ...'; പുരുഷന്മാരോട് പൂച്ചകള്‍ക്കെന്തോ പറയാനുണ്ട്

ന്യൂസ് ഡെസ്ക്

പൂച്ച ഒരു പ്രത്യേകതരം ജീവിയാണ്. വിചിത്രമായ സ്വഭാവ സവിശേഷതകള്‍ പൂച്ചകള്‍ക്കുണ്ടെന്ന് അവയെ വളര്‍ത്തുന്നവരും നിരീക്ഷിക്കുന്നവരുമെല്ലാം ഒരുപോലെ സമ്മതിച്ച കാര്യമാണ്. പല പഠനങ്ങളും പൂച്ചകളെ കുറിച്ച് ഇപ്പോഴും നടക്കുന്നുമുണ്ട്. അത്തരത്തിലുള്ള രസകരമായ പഠനത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.

Image: Freepik

അങ്കാറ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പൂച്ചകളുടെ പെരുമാറ്റത്തിലെ കൗതുകകരമായ സവിശേഷതയെ കുറിച്ച് പറയുന്നത്. അതായത്, പൂച്ചകള്‍ സ്ത്രീകളേക്കാള്‍ പുരുഷന്മാരുടെ അടുത്ത് കൂടുതല്‍ തവണ 'മ്യാവൂ' ശബ്ദമുണ്ടാക്കുന്നുണ്ടത്രേ. ഇതിന് സവിശേഷമായ ഒരു കാരണവും ഉണ്ടെന്നാണ് പഠനം പറയുന്നത്.

Image: Freepik

31 പൂച്ചകളേയും അവയുടെ ഉടമകളേയും നിരീക്ഷിച്ചതിനു ശേഷമാണ് കണ്ടെത്തല്‍. പുരുഷന്മാരെ സ്വാഗതം ചെയ്യുമ്പോള്‍ ആദ്യത്തെ 100 സെക്കന്‍ഡിനുള്ളില്‍ പൂച്ചകള്‍ ശരാശരി 4.3 തവണ ശബ്ദമുണ്ടാക്കുന്നതായും സ്ത്രീകളെ സ്വാഗതം ചെയ്യുമ്പോള്‍ ഇത് വെറും 1.8 തവണ മാത്രമാണെന്നുമാണ് പഠനത്തില്‍ കണ്ടെത്തിയതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Image: Freepik

22 പെരുമാറ്റ രീതികള്‍ ഉപയോഗിച്ച് നിരീക്ഷിച്ചായിരുന്നു ഗവേഷകരുടെ പഠനം. ഈ സ്വഭാവങ്ങള്‍ പരസ്പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് പരിശോധിച്ചു. വീട്ടിലെ പൂച്ചകള്‍ പ്രകടിപ്പിക്കുന്ന അഭിവാദ്യങ്ങളുടെ അളവിനെ സ്വാധീനിക്കുന്ന ജനസംഖ്യാപരമായ ഘടകങ്ങളും പരീക്ഷിച്ചു.

Image: Freepik

അതേസമയം മറ്റ് ജനസംഖ്യാപരമായ ഘടകങ്ങളൊന്നും അഭിവാദ്യങ്ങളുടെ ആവൃത്തിയിലോ ദൈര്‍ഘ്യത്തിലോ ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയില്ലെന്നും ഗവേഷകരുടെ പഠനത്തില്‍ പറയുന്നു.

Image: freepik

പൂച്ചകളുടെ അഭിവാദ്യങ്ങള്‍ പലതരം രീതികളിലാണെന്നും ഇത് വ്യത്യസ്ത രീതിയിലുള്ള പ്രചോദനാത്മകമോ വൈകാരികമോ ആയ അവസ്ഥകളെ പ്രതിഫലിപ്പിക്കുന്നതാകാം. പരിചരണകരുടെ ലിംഗഭേദം പോലുള്ള ബാഹ്യ ഘടകങ്ങള്‍ക്കനുസരിച്ച് ഈ പെരുമാറ്റം മാറാം എന്നുമാണ് പഠനം പറയുന്നത്.

Image: Freepik

പൂച്ചകളുടെ ആശയവിനിമയവും പെരുമാറ്റവും മനസ്സിലാക്കേണ്ടതിന്റെ പ്രധാന്യത്തെയാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ഈ കണ്ടെത്തലുകള്‍ ഉടമകള്‍ക്ക് തങ്ങളുടെ പൂച്ചകളുടെ ആവശ്യങ്ങള്‍ തിരിച്ചറിയാനും പ്രതികരിക്കാനും അതുവഴി ബന്ധം ശക്തിപ്പെടുത്താനും ശക്തിപ്പെടുത്താനും സാധിച്ചേക്കാം.

Image: freepik

പുരുഷന്മാരായ ഉടമകള്‍ തങ്ങളോട് കാണിക്കുന്ന ശ്രദ്ധക്കുറവാകാം ഈ ശബ്ദക്കൂടുതല്‍ എന്നാണ് വിലയിരുത്തല്‍. ശബ്ദം കൂട്ടിയും വര്‍ധിപ്പിച്ചും അവരുടെ ശ്രദ്ധ ആകര്‍ഷിക്കാനായുള്ള അവയുടെ ശ്രമമാകാം കൂടുതലായുള്ള 'മ്യാവൂ' ശബ്ദങ്ങള്‍. അതോടൊപ്പം, സ്ത്രീകള്‍ പൂച്ചകള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുകയും അവയുടെ വികാരങ്ങള്‍ നന്നായി വിലയിരുത്തുകയും ചെയ്യുന്നു. ഇത് ശബ്ദമുണ്ടാക്കേണ്ടതിന്റെ ആവശ്യം പൂച്ചകള്‍ക്ക് കുറവാണെന്നുമാണ് പഠനം പറയുന്നത്.

Image: Freepik