സഞ്ചാരികളേ ഇതിലേ... ഇതിലേ... ഏഷ്യയിലെ മികച്ച റൂറല്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്ന് നമ്മുടെ സ്വന്തം മൂന്നാര്‍

ന്യൂസ് ഡെസ്ക്

ഏഷ്യയിലെ ഏറ്റവും മികച്ച ഗ്രാമീണ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ട് കേരളത്തിന്റെ സ്വന്തം മൂന്നാര്‍.

Image: Pixels

ഡിജിറ്റല്‍ ട്രാവല്‍ പ്ലാറ്റ്‌ഫോമായ അഗോഡയുടെ പട്ടികയിലാണ് മൂന്നാറും ഉള്‍പ്പെട്ടത്.

Image: Pixels

കാമറൂണ്‍ ഹൈലാന്‍ഡ്‌സ് (മലേഷ്യ), ഖാവോ യായ് (തായ്ലന്‍ഡ്), പാന്‍കാക്ക് (ഇന്തോനേഷ്യ), ഫുജികവാഗുചിക്കോ (ജപ്പാന്‍), കെന്റിങ് (തായ്വാന്‍), സപ (വിയറ്റ്‌നാം) എന്നീ സ്ഥലങ്ങള്‍ക്കൊപ്പമാണ് മൂന്നാറും ഇടംപിടിച്ചത്.

Image: Pixels

വര്‍ഷത്തില്‍ എല്ലാ മാസവും സുഖകരമായ കാലാവസ്ഥയാണ് മൂന്നാറിലേത്. സെപ്റ്റംബറിനും മാര്‍ച്ചിനും ഇടയിലാണ് ഏറ്റവും ബെസ്റ്റ് ക്ലൈമറ്റ്.

Image: pixels

ചൂട് കൂടുന്ന ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളും കോടമഞ്ഞും തണുപ്പുമായി മൂന്നാര്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.

Image: pixels

മണ്‍സൂര്‍ ശക്തമാകുന്ന ജുലൈ ഓഗസ്റ്റ് മാസങ്ങളില്‍ പച്ചപ്പിനാല്‍ പുതയുമെങ്കിലും ഈ സമയത്ത് സഞ്ചാരികള്‍ക്ക് നിയന്ത്രണമുണ്ട്.

Image: Pixels

മൂന്നാറില്‍ ഉറപ്പായും പോകേണ്ട സ്ഥലങ്ങള്‍: ഇരവികുളം നാഷണല്‍ പാര്‍ക്ക്, മാട്ടുപ്പെട്ടി ഡാം, ടീപ്ലാന്റേഷന്‍, ടാറ്റ ടീ മ്യൂസിയം

Image: Pixels

ടോപ് സ്റ്റേഷന്‍, ആട്ടുകല്‍ വെള്ളച്ചാട്ടം... സഞ്ചാരികള്‍ സ്ഥിരമായി എത്തുന്ന സ്ഥലങ്ങള്‍ ഇതൊക്കെയാണെങ്കിലും

Image: Pixels

പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറഞ്ഞികളും സഞ്ചാരികളെ കാത്ത് മൂന്നാറിലുണ്ട്

Image: Instagram