ന്യൂസ് ഡെസ്ക്
എല്ലാ മത്സരങ്ങളെയും പോലെ പൂക്കളമത്സരത്തിനും അതിൻ്റേതായ നിയമങ്ങളുണ്ടാകും. അത് കൃത്യമായി മനസിലാക്കുകയും നിർദേശങ്ങൾ പാലിക്കുകയും ചെയ്യേണ്ടത് നിർബന്ധമാണ്...
പല ആകൃതിയിലുമുള്ള പൂക്കളങ്ങൾ ഒരുക്കാനാകുമെങ്കിലും മത്സരങ്ങൾക്ക് വൃത്താകൃതിയിലുള്ള പൂക്കളം ഒരുക്കുന്നതാകും ഉചിതം. നിർദേശിച്ചിരിക്കുന്ന അളവ് തെറ്റാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം...
ഡിസൈൻ തെരഞ്ഞെടുക്കുമ്പോൾ നിങ്ങൾക്ക് വൃത്തിയിൽ വരയ്ക്കാനും ഇടാനും സാധിക്കുമെന്ന് ഉറപ്പുള്ളവ തെരഞ്ഞെടുക്കുക. സമയബന്ധിതമായി അത് തീർക്കാനും പ്രത്യേകം ശ്രദ്ധിക്കണം...
പൂക്കളമൊരുക്കാൻ പല നിറങ്ങളിലുള്ള പൂക്കൾ തെരഞ്ഞെടുക്കുക. കൂടുതൽ നിറങ്ങൾക്ക് ആകർഷകത്വം കൂടും...
പൂക്കളത്തിൽ വെള്ള പൂക്കൾ ഉപയോഗിക്കുമ്പോൾ അവയ്ക്ക് നിറം മങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ അതിൻ്റെ ഭംഗി നഷ്ടപ്പെട്ടേക്കും. പ്ലാസ്റ്റിക് പൂക്കളും മറ്റും ഉപയോഗിക്കാതിരിക്കാൻ പ്രത്യേകമായി ശ്രദ്ധിക്കുക...
പൂക്കളം ഡിസൈൻ ചെയ്യാനും വരയ്ക്കാനും നന്നായി വരയ്ക്കാൻ അറിയുന്ന ആളെ ഏൽപ്പിക്കുക.