ന്യൂസ് ഡെസ്ക്
മിതമായതും നാച്ചുറല്‍ മേക്കപ്പുമാണ് ഓണത്തിന് കൂടുതല്‍ അനുയോജ്യം
മുഖം വൃത്തിയാക്കി മോയിസ്ചറൈസര്‍ ഇട്ടതിനു ശേഷം വേണം മേക്കപ്പിട്ടു തുടങ്ങാന്‍
അമിതമായ ഫൗണ്ടേഷന്‍ ഒഴിവാക്കാം. പകരം, നേരിയ കവറേജ് നല്‍കുന്ന ബിബി അല്ലെങ്കില്‍ സിസി ക്രീം ഉപയോഗിക്കാം.
കണ്ണിന് താഴെയുള്ള കറുപ്പ് നിറം മറയ്ക്കാന്‍ കണ്‍സീലര്‍ ഉപയോഗിക്കുക. ശേഷം, ഒരു ലൂസ് പൗഡര്‍ ഉപയോഗിച്ച് മേക്കപ്പ് സെറ്റ് ചെയ്യാം
കാജലോ നേരിയ ഐലൈനര്‍ ഉപയോഗിച്ച് കണ്ണുകള്‍ക്ക് ഭംഗി കൂട്ടാം
ന്യൂട്രല്‍ ഷേഡിലുള്ള ഐഷാഡോ ഉപയോഗിക്കുന്നത് കണ്ണുകള്‍ക്ക് കൂടുതല്‍ ഭംഗി നല്‍കും.
ഇളം പിങ്ക് അല്ലെങ്കില്‍ പീച്ച് നിറത്തിലുള്ള ബ്ലഷ് ഉപയോഗിക്കാം
ന്യൂഡ് പിങ്ക്, പീച്ച്, അല്ലെങ്കില്‍ ഇളം ചുവപ്പ് നിറങ്ങളിലുള്ള ലിപ്സ്റ്റിക്ക് ഉപയോഗിക്കാം.
ചെറിയൊരു ചുവപ്പ് പൊട്ട് തൊട്ട് മേക്കപ്പ് പൂര്‍ത്തിയാക്കാം.