ന്യൂസ് ഡെസ്ക്
ഇന്ത്യയില്‍ നിന്നും മടങ്ങുന്നതിനു മുമ്പ് മെസിയും സംഘവും അനന്ദ് അംബാനിയുടെ വന്‍താരയിലും എത്തിയിരുന്നു.
ചൊവ്വാഴ്ചയാണ് സുവാരസിനും റോഡ്രിഗോ ഡി പോളിനുമൊപ്പം മെസി ഗുജറാത്തിലെ ജാംനഗറിലുള്ള വന്‍താരയില്‍ എത്തിയത്.
മെസിക്കും സംഘത്തിനും വന്‍ സ്വീകരണമാണ് അനന്ദ് അംബാനിയും ഭാര്യ രാധികയും നൽകിയത്.
ഇന്ത്യയില്‍ മെസിയുടേയും സംഘത്തിന്റേയും അവസാന സന്ദര്‍ശന സ്ഥലമായിരുന്നു വന്‍താര.
മെസിയുടെ സന്ദര്‍ശനത്തിനു പിന്നാലെ വന്‍താരയിലെ സിംഹക്കുട്ടിക്ക് 'ലയണല്‍' എന്ന പേരും നല്‍കി
വന്‍താരയിലെ വന്യജീവികള്‍ക്കൊപ്പം സമയം ചെലവഴിച്ചും ചിത്രങ്ങളെടുത്തുമാണ് മെസിയും സുവാരസും ഡി പോളും മടങ്ങിയത്.
വന്‍താരയില്‍ ഫുട്‌ബോള്‍ തട്ടാന്‍ മെസിക്ക് ഒരു കൂട്ടും കിട്ടി. ആന സംരക്ഷണ കേന്ദ്രത്തിലെ അന്തേവാസിയായ മണിക്‌ലാല്‍ എന്ന ആനക്കുട്ടിക്കൊപ്പമാണ് മെസി പന്ത് തട്ടിയത്. മെസ്സിയുടെ ഷോട്ടിന് അതേ പോലെ പന്ത് തിരിച്ചടിച്ച് മണിക്‌ലാലും അതിശയിപ്പിച്ചു.
ഇന്ത്യക്കാരുടെ സ്‌നേഹത്തിനും പരിഗണനയ്ക്കും നന്ദി പറഞ്ഞാണ് മെസിയും സംഘവും മടങ്ങിയത്. ഫുട്‌ബോളില്‍ ഇന്ത്യക്ക് ഗംഭീരമായൊരു ഭാവി ഉണ്ടാകട്ടെയെന്നും താരം ആശംസിച്ചു.