ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനല്‍: മഴ പെയ്താല്‍ എന്ത് സംഭവിക്കും?

ന്യൂസ് ഡെസ്ക്

കാത്തിരുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനലില്‍ മഴ രസംകൊല്ലിയാകുമോ? അങ്ങനെ സംഭവിച്ചാല്‍ അടുത്തത് എന്താകും?

മഴ കുളമാക്കിയാല്‍ ഉണ്ടാകാവുന്ന സാധ്യതകള്‍:

1. മത്സരം താത്കാലികമായി നിര്‍ത്തിവെച്ച് പിന്നീട് തുടങ്ങുക

  • മഴ വന്നാല്‍, കളി താല്‍ക്കാലികമായി നിര്‍ത്തിവെക്കും.

  • സമയം നഷ്ടപ്പെടുകയാണെങ്കില്‍, ഓരോ ടീമിന്റെയും ഓവറുകള്‍ കുറയ്ക്കാന്‍ അമ്പയര്‍മാര്‍ക്ക് തീരുമാനിക്കാം.

  • പരമാവധി ശ്രമിച്ചിട്ടും മത്സരം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍, റിസര്‍വ് ദിനത്തിലേക്ക് കളി നീട്ടും.

2. റിസര്‍വ് ദിനം

  • നവംബര്‍ 3 നാണ് ഫൈനലിന്റെ റിസര്‍വ് ദിനം

  • മത്സരം എവിടെ നിര്‍ത്തിയോ അവിടെ നിന്ന് റിസര്‍വ് ദിനത്തില്‍ തുടരും

  • റിസര്‍വ് ദിനം ഒരു പുതിയ മത്സരമായിരിക്കില്ല, മറിച്ച് ഇന്നത്തെ മത്സരത്തിന്റെ തുടര്‍ച്ചയായിരിക്കും.

3. ഫലം നിര്‍ണ്ണയിക്കാന്‍ വേണ്ട കുറഞ്ഞ ഓവറുകള്‍

  • മഴ കാരണം ഓവറുകള്‍ കുറയ്ക്കുകയാണെങ്കില്‍, ഡക്ക്വര്‍ത്ത്-ലൂയിസ്-സ്റ്റേണ്‍ നിയമം അനുസിച്ച് ഇരു ടീമുകളും കുറഞ്ഞത് 20 ഓവറെങ്കിലും ബാറ്റ് ചെയ്തിരിക്കണം.

  • 20 ഓവറുകള്‍ പോലും പൂര്‍ത്തിയാക്കാന്‍ സാധിക്കാതായാല്‍ കളി റിസര്‍വ് ദിനത്തിലേക്ക് പോകും.

4. കിരീടം പങ്കിടല്‍

  • റിസര്‍വ് ദിനത്തിലും മഴ കാരണം 20 ഓവറെങ്കിലും കളിക്കാന്‍ പറ്റാതായാല്‍ ഫലം നിര്‍ണയിക്കാന്‍ കഴിയാതെ വരും

  • അങ്ങനെ വന്നാല്‍, ഇരു ടീമുകളേയും ജേതാക്കളായി പ്രഖ്യാപിക്കുക മാത്രമാണ് വഴി

  • ട്രോഫി ഇന്ത്യയും ദക്ഷിണാഫ്രിക്കയും ചേര്‍ന്ന് പങ്കിടേണ്ടി വരും