ന്യൂസ് ഡെസ്ക്
ഏകദിന ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറി ഇനി കോഹ്‌ളിയുടെ പേരിലല്ല, ആ റെക്കോര്‍ഡിന്റെ അവകാശി ഇനി സ്മൃതി മന്ദാന
ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ 50 പന്തിലാണ് മന്ദാനയുടെ നേട്ടം
തകര്‍പ്പന്‍ ഫോമിലായിരുന്നു മന്ദാന ഓസ്‌ട്രേലിയക്കെതിരെ ബാറ്റ് വീശിയത്.
23 പന്തില്‍ അര്‍ധ സെഞ്ച്വറി. 17 ഫോറും അഞ്ച് സിക്‌സറുമടക്കം 63 പന്തില്‍ 125 റണ്‍സ്
വനിതകളില്‍ ലോകത്തെ രണ്ടാമത്തെ വേഗമേറിയ സെഞ്ച്വറിയാണിത്.
45 പന്തില്‍ സെഞ്ചുറി നേടിയ ഓസീസിന്റെ മെഗ് ലാന്നിങ്ങിന്റെ പേരിലാണ് റെക്കോഡ്. 2012ല്‍ ന്യൂസിലന്‍ഡിനെതിരെയാണ് ലാന്നിങ് നേട്ടം കുറിച്ചത്.
തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും സ്മൃതി മന്ദാനയുടെ പേരിലായി.
ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ വേഗമേറിയ മൂന്ന് സെഞ്ച്വറികളും ഇരുപത്തൊമ്പതുകാരിയുടെ പേരിലാണ്.
ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ വേഗമേറിയ മൂന്ന് സെഞ്ചുറികളും താരത്തിന്റെ പേരിലാണ്.
കോഹ്ലിയുടെ നേട്ടവും ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു. 2013 ല്‍ 52 പന്തിലാണ് കോഹ്ലി സെഞ്ച്വറി നേടിയത്.