ന്യൂസ് ഡെസ്ക്
ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. കഴിഞ്ഞ അഞ്ച് തവണ പുരസ്‌കാരം നേടിയവര്‍ ആരൊക്കെയെന്ന് നോക്കാം
മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്പാനിഷ് താരം റോഡ്രിയായിരുന്നു കഴിഞ്ഞ വര്‍ഷം ബാലണ്‍ ഡി ഓര്‍ നേടിയത്. പുരസ്‌കാര നേട്ടത്തിനു പിന്നാലെ പരിക്കിന്റെ പിടിയിലായ താരത്തിന് സീസണിന്റെ കൂടുതല്‍ ഭാഗവും നഷ്ടമായിരുന്നു.
2023 ല്‍ ലയണല്‍ മെസിക്കായിരുന്നു ബാലണ്‍ ഡി ഓര്‍. മെസിയുടെ എട്ടാമത്തെ ബാലണ്‍ ഡി ഓര്‍ നേട്ടമായിരുന്നു ഇത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വേ താരം എര്‍ലിങ് ഹാളണ്ടിനെ മറികടന്നായിരുന്നു മെസിയുടെ നേട്ടം.
2022 ല്‍ ബാലണ്‍ ഡി ഓറിന് അര്‍ഹനായത് ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരിം ബെന്‍സിമയായിരുന്നു.
2021 ലും ലയണല്‍ മെസി ഏറ്റവും മികച്ച ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ ഡി ഓര്‍ നേടി.
2020 ല്‍ കോവിഡ് മഹാമാരിയെ തുടര്‍ന്ന് ബാലണ്‍ ഡി ഓര്‍ പ്രഖ്യാപിച്ചിരുന്നില്ല
2019 ലും മെസിക്കായിരുന്നു പുരസ്‌കാരം.
എട്ട് തവണ പുരസ്‌കാരം നേടിയ മെസിയാണ് ഏറ്റവും കൂടുതല്‍ ബാലണ്‍ ഡി ഓര്‍ നേടിയ താരം. അഞ്ച് പുരസ്‌കാരങ്ങളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ടാം സ്ഥാനത്താണ്