വാട്‌സ്ആപ്പിന് പകരം അറട്ടൈ, ജിമെയിലിനു പകരം മെയില്‍; ഇനിയും ഒരുപാടുണ്ട് സോഹോയില്‍

ന്യൂസ് ഡെസ്ക്

ക്ലൗഡ് അധിഷ്ഠിത സോഫ്റ്റ്വെയറുകളുടെ വലിയൊരു നിര തന്നെ സോഹോ വാഗ്ദാനം ചെയ്യുന്നുണ്ട്. 50-ല്‍ അധികം വരുന്ന അപ്ലിക്കേഷനുകള്‍ സോഹോയ്ക്കുണ്ട്.

കസ്റ്റമര്‍ ബന്ധങ്ങള്‍ കൈകാര്യം ചെയ്യാനും വില്‍പ്പന വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന ടൂളുകള്‍.

Zoho CRM: ഉപഭോക്താക്കളുമായുള്ള ഇടപെടലുകള്‍, വില്‍പ്പന പ്രവര്‍ത്തനങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള പ്രധാന പ്ലാറ്റ്ഫോം.

Zoho Sales IQ: വെബ്സൈറ്റ് സന്ദര്‍ശകരുമായി തത്സമയം സംസാരിക്കാനും വില്‍പ്പന സാധ്യതകള്‍ കണ്ടെത്താനുമുള്ള ടൂള്‍.

Zoho Desk: കസ്റ്റമര്‍ സപ്പോര്‍ട്ട്, ഹെല്‍പ്പ്ഡെസ്‌ക് സേവനങ്ങള്‍ നല്‍കാനുള്ള സോഫ്റ്റ്‌വെയർ.

Zoho Campaigns

ബിസിനസ് അക്കൗണ്ടിംഗ്, സാമ്പത്തിക ഇടപാടുകള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിനായി

അക്കൗണ്ടിംഗിനായി Zoho Books

ഇന്‍വോയ്സുകള്‍ ഉണ്ടാക്കാനും അയക്കാനും Zoho Invoice

ചെലവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും ട്രാക്ക് ചെയ്യാനുമായി Zoho Expense

ശമ്പള വിതരണത്തിനായി Zoho Payroll

ഇ-മെയില്‍ സേവനത്തിനായി Zoho Mail

മൈക്രോസോഫ്റ്റ് വേര്‍ഡ്, എക്‌സല്‍, പവര്‍പോയിന്റ് എന്നിവയ്ക്ക് പകരമായി Zoho Writer, Sheet, Show

ഓണ്‍ലൈന്‍ ഫയല്‍ മാനേജ്‌മെന്റിനും ഷെയറിങ്ങിനുമായി Zoho WorkDrive

ഓണ്‍ലൈന്‍ വീഡിയോ കോണ്‍ഫറന്‍സിംഗിനും വെബിനാറുകള്‍ക്കുമായി Zoho Meeting

ടീം ചാറ്റിനായി Zoho Cliq

പ്രോജക്ട് മാനേജ്‌മെന്റ്, ടാസ്‌ക് ട്രാക്കിംഗ് എന്നിവയ്ക്കായി ZohoProjects

എച്ച് ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി:

ജീവനക്കാരുടെ ഡാറ്റാ മാനേജ്മെന്റ്, ലീവ് മാനേജ്മെന്റ്, ടൈംഷീറ്റുകള്‍ എന്നിവയ്ക്കുള്ള HRMS സോഫ്റ്റ്‌വെയറായ Zoho People

റിക്രൂട്ട്മെന്റ്, ഓണ്‍ബോര്‍ഡിംഗ് എന്നിവയ്ക്കായി Zoho Recruit

മറ്റ് സേവനങ്ങള്‍:

കോഡിംഗ് പരിജ്ഞാനം കുറഞ്ഞവര്‍ക്ക് സ്വന്തമായി ബിസിനസ് ആപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കാനുള്ള 'Low-Code' പ്ലാറ്റ്ഫോമായ Zoho Creator

ബിസിനസ് ഡാറ്റ വിശകലനം ചെയ്യാനും റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കാനുമായി Zoho Analytics:

ഐ.ടി. ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജ്‌മെന്റ്, സൈബര്‍ സുരക്ഷാ ടൂളുകള്‍ ManageEngine

ബിസിനസ്സുകള്‍ക്കായുള്ള വെബ് ബ്രൗസര്‍ Ulaa

എല്ലാ അപ്ലിക്കേഷനുകളും ഒറ്റ പ്ലാറ്റ്‌ഫോമിലാക്കി Zoho One എന്ന സ്യൂട്ടും സോഹോ നല്‍കുന്നു