ന്യൂസ് ഡെസ്ക്
മാതളനാരങ്ങ കോശങ്ങളെ സംരക്ഷിക്കാനും വീക്കം (കുറയ്ക്കാനും, രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകൾ ഇതിൽ ധാരാളമുണ്ട്.
പാലക്ക് ചീര വിളർച്ച തടയാനും ശരീരത്തിലെ ഇരുമ്പിന്റെ അളവ് കൂട്ടാനും സഹായിക്കും.
ബീറ്റ്റൂട്ട് കഴിക്കുന്നത് ചൂടിനെ പ്രതിരോധിക്കാൻ സഹായിക്കുന്നതിനൊപ്പം ചുവന്ന രക്താണുക്കളുടെ ഉൽപ്പാദനം വർധിപ്പിക്കുകയും ചെയ്യുന്നു.
തണ്ണിമത്തൻ കഴിക്കുന്നത് വേനൽക്കാലത്ത് ശരീരത്തിന് ആവശ്യമായ ജലാംശം നൽകുന്നതിനൊപ്പം ഇരുമ്പും നൽകുന്നു.
ഭക്ഷണശേഷം പഞ്ചസാരയ്ക്ക് പകരം അല്പം ശർക്കര കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ ഇരുമ്പ് ലഭിക്കാൻ സഹായിക്കുന്നു.
ഇരുമ്പിന്റെ മികച്ച ഉറവിടമാണ് മുരിങ്ങയില. മുരിങ്ങയിൽ സ്വാഭാവികമായും വിറ്റാമിൻ സി ധാരാളമുണ്ട്. ഇത് ഇരുമ്പിനെ ശരീരം ആഗിരണം ചെയ്യാൻ സഹായിക്കുന്നു.